എൻ്റെ പൊന്നേ!!!

സ്വർണവില വീണ്ടും പവന് 35,000 കടന്ന് 35,040 രൂപയായി. 4380 രൂപയാണ് ഗ്രാമിന്റെ വില. പവന്റെ വിലയിൽ 160 രൂപയുടെ വർധനവാണ് ചൊവാഴ്ചയുണ്ടായത്.
മെയ് 18നാണ് ഇതിനുമുമ്പ് 35,040 രൂപ നിലവാരത്തിലേയ്ക്ക് സ്വർണവില ഉയർന്നത്. അടുത്തദിവസംതന്നെ 34,520 രൂപയിലേയ്ക്ക് താഴുകയും ചെയ്തിരുന്നു.
ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്ത വിപണിയിലം പ്രതിഫലിച്ചത്. അമേരിക്കൻ നഗരങ്ങളിൽ ആളിക്കത്തുന്ന പ്രതിഷേധവും യുഎസ്-ചൈന തർക്കവുമാണ് വിലവർധവിന് പ്രധാനകാരണം.
Comments are closed.