1470-490

സ്വർണം ഒളിപ്പിച്ചത് അമ്മയ്ക്കറിയാം

സൂരജിന്റെ വീട്ടിൽ ആദ്യദിനം കണ്ടെത്തിയത് അണലിയെന്ന് മൊഴി. രാത്രി വൈകിയുള്ള ചോദ്യം ചെയ്യലിലാണ് സൂരജിന്റെ വിശദീകരണം. ഉത്രയുടെ സ്വർണ്ണം ഒളിപ്പിച്ചതിൽ സൂരജിന്റെ അമ്മ രേണുകയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. സ്വർണ്ണം വീട്ടുവളപ്പിൽ കുഴിച്ചിട്ടത് രേണുകയുടെ അറിവോടെയെന്നാണ് സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അമ്മയെയും സഹോദരിയെയും ഇന്ന് ചോദ്യം ചെയ്യും. അമ്മയും സഹോദരിയുമാണ് യഥാർഥ ഉത്തരവാദികളെന്ന് ഉത്രയുടെ പിതാവും ആരോപിച്ചു.

Comments are closed.