1470-490

ഡിസ്റ്റൻസ് വിദ്യാർഥികളെ ദുരിതത്തിലാക്കി കാലിക്കറ്റ്…

പ്രൊജക്ട് സമർപ്പിക്കുന്നതിൻ്റെ പേരിൽവിദുരവിദ്യാഭ്യാസ ഡിപ്പാർട്ട്മെൻ്റ് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്നു.

മലപ്പുറം: കലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻ്റ് നടത്തിയ ബിഎ അവസാന വർഷ മലയാള സാഹിത്യം പരീക്ഷ കഴിഞതിനു ശേഷം സമർപ്പിക്കേണ്ട പ്രൊജക്ട് ലോക്ക് ഡൗൺ കാരണം വിദ്യാർത്ഥികൾക്ക് സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല മലപ്പുറം ജില്ലയിൽ മലയാള സാഹിത്യം’ അവസാന വർഷ പരീക്ഷ എഴുതിയ 60ലേറെ വിദ്യാർത്ഥികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് നിലമ്പൂർ വഴികടവ് അടക്കമുള്ള പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് മെയ് നാലിന് പൊന്നാനിയിലെ കോളേജിലെത്തിയാണ് പ്രൊജക്ട് സമർപ്പിക്കേണ്ടത്. യാത്രാ സൗകര്യമില്ലാത്തതിനാൽ വിദ്യാർത്ഥികൾ ആശങ്കയിലാണ് കൃത്യ സമയത്ത് എത്തിപ്പൊടാനും തിരിച്ചു വരാനും ബുദ്ധിമുട്ടുള്ളതിനാൽ നിലമ്പൂർ മുതൽ ഉള്ള വിദ്യാർത്ഥികൾക്കു മലപ്പുറം കോളേജിൽ സൗകര്യമൊരുക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യമുന്നയിച്ചെങ്കിലും ലോക്ക് ഡൗൺ സമയമായിട്ടും യൂനിവേഴ്സിറ്റി പരിഗണിക്കാത്തതിൽ വിദ്യാർത്ഥികൾ ആശങ്കയിലാണ്

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253