1470-490

ദേവികയുടെ മരണം സർക്കാർ മുന്നൊരുക്കം നടത്താത്തതിന്റെ പ്രതിഫലനം

ദേവികയുടെ മരണം
സർക്കാർ മുന്നൊരുക്കം നടത്താത്തതിന്റെ പ്രതിഫലനം; രമ്യ ഹരിദാസ് എം പി

സംസ്ഥാന സർക്കാർ വേണ്ടത്ര മുന്നൊരുക്കം നടത്താതെ അധ്യായനവർഷം ആരംഭിച്ചതിന്റെ ആദ്യ ഇരയാണ് വളാഞ്ചേരിയിൽ ദേവിക എന്ന പെൺകുട്ടി മരിക്കാനിടയാക്കിയതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഉണർന്ന് പ്രവർത്തിക്കേണ്ടതാണെന്നും ആലത്തുർ എം.പി.രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. ആലത്തുരിലടക്കം സംസ്ഥാനത്തിന്റെ വിവിധ പട്ടികജാതി ആദിവാസി സങ്കേതങ്ങളിൽ ഇനിയും വൈദ്യുതി എത്താത്ത നിരവധി വീടുകളുണ്ടെന്നും ടി വി, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, കേബിൾ ടി വി സൗകര്യങ്ങൾ സാമ്പത്തിക പ്രതിസന്ധി മൂലം ലഭ്യമാക്കാൻ സാധിക്കാത്ത കൂലിപ്പണിക്ക് പോകുന്ന അനേകം കുടുംബങ്ങൾ കേരളത്തിൽ ഉണ്ടെന്നും അവരെയൊന്നും പരിഗണിക്കാതെയും അവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെയും മറ്റ്‌ കുട്ടികളെപോലെ ലഭിക്കേണ്ട വിദ്യാഭ്യാസ സൗകര്യം അനേകം കുട്ടികൾക്ക് നിഷേധിച്ചുകൊണ്ടുമാണ് സർക്കാർ പുതിയ അധ്യയനവർഷം ആരംഭിച്ചിരിക്കുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു. പട്ടികജാതിവർഗ്ഗ ആദിവാസി കോളനിയിൽ നിന്നുൾപ്പെടെ പെൺകുട്ടികളടക്കമുള്ള നിരവധിപേർ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്നവരായിട്ടുണ്ടെന്നും അത്തരം കുട്ടികളെല്ലാം തന്നെ തുടർന്ന് പഠിക്കാനാവുമോയെന്ന കാര്യത്തിൽ ആശങ്കയിലാണെന്നും വേണ്ടത്ര പഠനോപാധികൾ ഒരുക്കിയും കുട്ടികളുടെ ആശങ്കയകറ്റിയും അധ്യയനവർഷം തുടരുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും രമ്യ ഹരിദാസ്, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പട്ടികജാതി-വർഗ്ഗവകുപ്പ് മന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി എന്നിവർക്കുള്ള നിവേദനത്തിൽ ആവശ്യപെട്ടു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253