1470-490

സി പി എം പ്രതിഷേധ സമരം

കൊടകര . വിവിധ ആവശ്യങ്ങളുന്നയിച്ച് സി പി എം ന്റെ ആഭിമുഖ്യത്തിൽ നെല്ലായി-പറപ്പൂക്കര സഹകരണ ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സി പി എം നെല്ലായി ലോക്കൽ സെക്രട്ടറി ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. കൊറോണ  കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന  സഹകാരികൾക്ക് സഹായം പ്രഖ്യാപിക്കുക, വ്യാപാരികൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും പലിശ രഹിത വായ്പ നൽകുക, വ്യക്തിഗത ജാമ്യത്തിന്മേൽ കുറഞ്ഞ പലിശയിൽ വായ്പ അനുവദിക്കുക,പ്രളയ സമയത്ത് പ്രഖ്യാപിച്ച സഹായധനം സഹകാരികൾക്ക് ഉടൻ നൽകുക, സ്വർണ പണയത്തിന്മേൽ പലിശ രഹിത വായ്പയായി പരമാവധി സംഖ്യ  നൽകുക, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000രൂപ ധനസഹായം വീടുകളിൽ അടിയന്തിരമായി വീടുകളിൽ എത്തിച്ച് നൽകുക
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ഏരിയ കമ്മിറ്റി അംഗം എ. ജി.രാധാമണി അധ്യക്ഷയായിരുന്നു. നേതാക്കളായ
പി. ഡി.നെൽസൺ, ടി. ആർ. ലാലു, പി.ആർ.രാജൻ,  കെ. രാജേഷ്  എന്നിവർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253