1470-490

കോവിലൻ അരങ്ങ് ഒഴിഞ്ഞിട്ട് ഒരു പതിറ്റാണ്ട്.

തട്ടകത്തിന്റെ കഥാകാരൻ കോവിലൻ ജീവിതത്തിന്റെ അരങ്ങ് ഒഴിഞ്ഞിട്ട് ഒരു പതിറ്റാണ്ട്. കോവിലന്റെ പത്താം ചരമ വാർഷികാചരണത്തോടനുബന്ധിച്ച് സ്മൃതി കൂടീരത്തിൽ പുഷ്പാർച്ചന നടന്നു. കോവിലൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ, കോവിലന്റെ കഥകളിലൂടെ പ്രസിദ്ധമായി തീർന്ന പുല്ലാനിക്കുന്നിലെ  സ്മൃതി മണ്ഡപത്തിലാണ് പുഷ്പാർച്ചന നടന്നത്. കോവിലന്റെ ബന്ധുവായ എ.എ. ലീല നിലവിളക്കിൽ തിരി തെളിയിച്ചതോടെയാണ്. ചടങ്ങിന് തുടക്കമായത്. തുടർന്ന് പത്താം ചരമവാർഷികത്തിന്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ ഒരുക്കിയ പത്ത് മൺചെരാതുകളിൽ ട്രസ്റ്റ് ഭാരവാഹികളായ എ.ഡി. ആന്റോ മാസ്റ്റർ, പി.ജെ. സ്റ്റൈജു, കോവിലന്റെ മരുമകൻ അനിൽ, പേരക്കുട്ടി അതുൽ വാസുദേവ്, മാർട്ടിൻ കൂനംമൂച്ചി, കെ.എ. രവീന്ദ്രൻ, വി.വി.രാജു, ഹരീഷ് നാരായണൻ, സാരഥി സുധീർ, സാരഥി ഉണ്ണി, കെ.കെ. ബക്കർ, കോവിലനൊപ്പം പട്ടാളത്തിൽ സേവനമനുഷ്ഠിച്ച മണി എന്നിവർ ദീപം തെളിയിച്ചു. തുടർന്ന് പുഷ്പാർച്ചനയും നടന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാണ് ചരമ വാർഷിക ചടങ്ങുകൾ നടന്നത്. മുൻ വർഷങ്ങളിൽ നടന്നിരുന്ന അനുസ്മരണ പ്രഭാഷണമുൾപ്പെടെയുള്ള പരിപാടികൾ ഈ വർഷം ഓൺലൈൻ വഴിയാണ് നടത്തിയത്. പ്രൊഫസർ പി.നാരായണ മേനോൻ, കെ.പി.മോഹനൻ, സിവിക് ചന്ദ്രൻ, ഡോ.അജയപുരം ജോതിഷ് കുമാർ, പി.എൻ. ഗോപി കൃഷ്ണൻ, ഡോ.എൽ. തോമസ്കുട്ടി, ഡോ. ആർ.സുരേഷ്, വി.ബി. ജ്യോതി രാജ്, ടി.എ. വാമനൻ, പി ആർ എൻ നമ്പീശൻ, പ്രൊഫസർ വി.എ. വിജയ എന്നിവരാണ് ഓൺലൈൻ സംവിധാനത്തിലൂടെ കോവിലനെ അനുസ്മരിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996