1470-490

കോവിഡ് 19: ധനസഹായം


സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയുടെ കീഴിലുള്ള ക്ഷേമ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് കോവിഡ്19ന്റെ ഭാഗമായുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി, കേരള ബാര്‍ബര്‍/ബ്യൂട്ടിഷ്യന്‍ തൊഴിലാളി ക്ഷേമപദ്ധതി, കേരള ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി തുടങ്ങിയ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കാണ് ധനസഹായം. ക്ഷേമനിധി ഐഡന്റിറ്റി കാര്‍ഡ്, പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും മറ്റൊരു ക്ഷേമനിധിയിലും അംഗമല്ല എന്ന സത്യപ്രസ്താവനയും സഹിതമുള്ള അപേക്ഷ ജൂണ്‍ 15നകം  unorganisedwssbmlpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0483 – 2730400.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689