1470-490

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെജി വർഗീസാണ് (77) മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 11 ആയി.
ഗുരുതര ശ്വാസകോശ രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിക്കെ ഇന്ന് രാവിലെയാണ് ഫാ. വർഗീസ് മരിച്ചത്. ഉച്ചയോടെ ലഭിച്ച പരിശോധന ഫലത്തിൽ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
നേരത്തെ തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയിൽനിന്ന് ശസ്ത്രക്രിയക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശ്വാസകോശ രോഗത്തിന് പുറമേ മറ്റ് ഗുരുത രോഗങ്ങളും ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം എങ്ങനെയാണ് രോഗബാധിതനായതെന്ന് വ്യക്തമായിട്ടില്ല.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098