1470-490

കാലാവസ്ഥ വ്യതിയാനം: വഞ്ചികളും ബോട്ടുകളും ഹാർബറിലേക്ക് ഒതുക്കിയിട്ടു

കൊയിലാണ്ടി ഹാർബറിൽ വഞ്ചികൾ ഒതുക്കിയിട്ട നിലയിൽ

കൊയിലാണ്ടി: അറബികടലിൽ രൂപം കൊണ്ട ശക്തമായ ന്യൂനമർദ്ദത്തെ തുടർന്ന് കൊയിലാണ്ടി ഹാർബറിലെ വള്ളങ്ങളും, ബോട്ടുകളും, ഹാർബറിലേക്ക് കയറ്റി. കടൽ പ്രക്ഷുബ്ദമാകാനും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുടർന്നാണ് തൊഴിലാളികൾ വഞ്ചികളും, ബോട്ടുകളും, ഹാർബറിലേക്ക് കയറ്റിവെച്ചത്. ലോക് ഡൗൺ കാരണം വറുതിയിലായിരുന്ന മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ തുടങ്ങിയിട്ട് ഏതാനും ദിവസം മാത്രമെ ആയുള്ളൂ. അതിനിടെയാണ് കാലാവസ്ഥ വിനയായത്.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996