കോനിക്ക ചിറ പുന:രുദ്ധരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കൊടകര . പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ കോനിക്ക ചിറ പുന:രുദ്ധരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2 കിലോ മീറ്ററോളം ഒഴുകുന്ന കോണിക്കൽ ചിറ തോട്ടിലെ ചെളിയും പുല്ലും നീക്കം ചെയ്ത് തോടിന്റെ ഒഴുക്ക് പുന:സ്ഥാപിക്കലാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. പ്രളയത്തിനെ നേരിടുന്നതിന് മുന്നൊരുക്കം എന്ന നിലയിൽ പഞ്ചായത്തിലെ മുഴുവൻ തോടുകളും, നീർചാലുകളും വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് പ്രവൃത്തികൾ നടക്കുന്നത്. തൂപ്പൻങ്കാവ് മുതൽ ബ്ലാച്ചിറവരെയാണ് ഈ പ്രവൃത്തി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. നെൽസൺ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി വി കുമാരൻ, ആറാം വാർഡ് മെമ്പർ ഷൈല ദാസൻ എന്നിവർ അറിയിച്ചു.

Comments are closed.