1470-490

ചെക്കുന്ന് മല അപകട ഭീഷണിയിൽ

ഉരുൾപൊട്ടൽ ഭീതിയിൽ മലയോര പ്രദേശം
ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നാവശ്യവുമായി ഭവനങ്ങളിൽ കുടുംബ പ്രതിഷേധ സമരവുമായി സേവ് ചെക്കുന്ന് പ്രവർത്തകർ

അരീക്കോട്: മഴ ശക്തി പ്രാപിച്ചതോടെ മലയോര മേഖലയിൽ താമസിക്കുന്ന ആദിവാസികൾ ഉൾപ്പെടെയുള്ളവർ ഭീതിയിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനു ശേഷം ജാഗ്രത പാലിക്കാൻ കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകിയതോടെ മലകൾക്ക് താഴെ ഭാഗങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ് .ഓടക്കയത്ത്മുൻപ് ഉരുൾപ്പൊട്ടൽ നടന്ന് ഏഴ് ആദിവാസികൾ മരണപ്പെട്ടിരുന്നു
   ചെക്കുന്ന് ,മുള്ളിൽ കാട് ,മലകളെ കേന്ദ്രികരിച്ചാണ് ഉരുൾപ്പൊട്ടൽ സാധ്യതയുള്ള തെന്ന് വിലയിരുത്തുന്നു.കേന്ദ്ര ഭൗമ പഠനകേന്ദ്രമായ സെസ് നടത്തിയ പഠനത്തിൽ ചെക്കുന്നിൽ ഉരുൾപ്പൊട്ടൽ സാധ്യത ചൂണ്ടി കാണിച്ചിട്ടുണ്ട് ഹൈ ഹസാർഡ് സോൺ ആയ ഈ പ്രദേശത്ത് മഴ ശക്തമായാൽ ഉരുൾപ്പൊട്ടൽ ഉൾപ്പെടെ സംഭവിക്കാമെന്ന മുന്നറിയിപ്പ് ജിയോളജിയും ഊർങ്ങാട്ടിരി പഞ്ചായത്തും അവഗണിക്കുകയാണ്.ചെക്കുന്നിൽമുൻപ് ഉരുൾപ്പൊട്ടൽ നടന്നതിൽ വ്യാപകമായി നാശനഷ്ടങ്ങൾ സംഭവിച്ചിരുന്ന ഭാഗങ്ങളിലെ താമസക്കാർ ഭീതിയോടെയാണ് കഴിയുന്നത് ഓടക്കയം ഭാഗങ്ങളിൽ ആദിവാസികൾ കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളിലാണ് മുൻപ് ഉരുൾപ്പൊട്ടൽ നടന്നത്.
ഓടക്കയം ഈന്തും പാലി ആദിവാസി കോളനിക്ക് തൊട്ടു മലക്ക്മുകളിൽ ഭീമാകാരമായ വീഴാൻ പാകത്തിൽ നിൽക്കുന്നകല്ല് പൊട്ടിച്ചു കളയാൻ രണ്ടു വർഷം മുൻപ് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടും റവന്യുഡിപ്പാർട്ട്മെൻറും പഞ്ചായത്തും അവഗണിച്ചിരിക്കയാണ്.മഴ കനത്താൽ കല്ല് ആദിവാസി വീടുകൾ തകർത്ത് കൊണ്ടായിരിക്കും താഴേക്ക് പതിക്കുക .ഈ പ്രദേശത്ത് ക്വാറി പ്രവർത്തനം സജീവമായിരുന്നത് പ്രക്ഷോഭം മൂലം നിറുത്തിയിരിക്കയാണ് ഊർങ്ങാട്ടിരി പഞ്ചായത്തിൽ നിരവധി ക്വാറി ക്രഷർ യൂനിറ്റുകളാണ് പ്രവർത്തിക്കുന്നത് ചെക്കുന്ന്മലയെ കേന്ദ്രികരിച്ചാണ് ‘ചെക്കുന്ന് മലയുടെ വിവിധ ഭാഗങ്ങളിൽ ഉരുൾപ്പൊട്ടൽ നടന്നിരുന്നതിന് ശേഷം ക്വാറി പ്രവർത്തനങ്ങൾ താൽക്കാലികമായി നിറുത്തിവെക്കാൻ കലക്ടർ ഉത്തരവിറക്കിയിരുന്നു.എന്നാൽക്വാറി പ്രവർത്തനം തുടർന്നതിനെതിരെ രണ്ട് ദിവസം മുൻപ് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതായി സന്നദ്ധ പ്രവർത്തകർ അറിയിച്ചു.
   ഓടക്കയം വെറ്റിലപ്പാറ കിണറടപ്പ് ,പാക്കുളം തെച്ചാം പറമ്പ് ചൂളാട്ടിപ്പാറ വേഴക്കോട് കാട്ടിയാടി പൊയിൽ പൂവ്വത്തിക്കൽ  ഒതായി ചാത്തല്ലൂർ ഭാഗങ്ങളിലെ മലക്ക് താഴെ താമസിക്കുന്നവർ ഭീതിയോടെയാണ് കഴിയുന്നത്.മഴ ശാക്തി പ്രാപിച്ചാൽ ഉരുൾപ്പൊട്ടൽ സാധ്യതയുണ്ടാകുമെന്ന ആശങ്കയിലാണ് ഇവർ കഴിയുന്നത്. മലക്ക് താഴെ കഴിയുന്നവരെസുരക്ഷിതമായ ഇടത്തേക്ക് മാറ്റി താമസിക്കാൻ സേവ് ചെക്കുന്ന് പരിസ്ഥിതി സംരക്ഷണ സമിതി ഊർങ്ങാട്ടിരി പഞ്ചായത്തിൽ പരാതി നൽകിയതായും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ടവർ ഗൗരവമായി എടുക്കുന്നതിനായി മലക്ക് താഴെ താമസിക്കുന്നവർ വീടുകളിൽ കുടുംബ പ്രതിഷേധ സമരം ജൂൺ അഞ്ചിന് നടത്തുമെന്നും സേവ് ചെക്കുന്ന് ഭാരവാഹികളായ കൃഷ്ണൻ എരഞ്ഞിക്കൽ’ ഗഫൂർ പുവ്വത്തിക്കൽ മുനീർ ഒതായി, അബ്ദുൽ ലത്തീഫ് ചാത്തല്ലൂർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689