1470-490

പാലത്തിനടിയില്‍ അടിഞ്ഞ് കൂടിയ മണ്ണും, കല്ലും നീക്കുവാന്‍ നടപടി തുടങ്ങി

മഹാപ്രളയത്തെ തുടര്‍ന്ന് ചാലക്കുടി പുഴ പാലത്തിനടിയില്‍ അടിഞ്ഞ് കൂടിയ മണ്ണും, കല്ലും മറ്റും നീ്ക്കുവാന്‍ നടപടി തുടങ്ങി. പുഴയുടെ ഒഴുക്കിനെ ബാധിക്കുന്ന തരത്തില്‍ പുഴയുടെ കാലുകള്‍ക്കും ചുറ്റും മണ്ണ്, കരിങ്കല്ലുകള്‍, കോണ്‍ക്രീറ്റ് കട്ടകളും മറ്റും അടിഞ്ഞ് കൂടി കിടക്കുവാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലധികമായി.വലിയ മുളയുടെ കാടുകളും ഉണ്ടായിരുന്നു. അത് ഒരു വര്‍ഷം മുന്‍പ് കുറെ എല്ലാം മാറ്റിയിരുന്നു.എന്നാല്‍ മണ്ണും കരിങ്കല്ലുകള്‍, മരതടികള്‍ തുടങ്ങിയ പല തരത്തിലുള്ള വലിയ മാലിന്യങ്ങള്‍ പ്രളയത്തില്‍ മലയില്‍ നിന്നും റോഡുകളില്‍ നിന്നുമെല്ലാം കുത്തിയൊലിച്ച് പുഴയുടെ കാലുകള്‍ക്ക് ചുറ്റുംഅടിഞ്ഞ് കിടക്കുകയായിരുന്നു. ഇത് പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തുകയായിരുന്നു. പുഴ നിറഞ്ഞ് കവിയുമ്പോള്‍ പെട്ടെന്ന് ഇവിടെ വെള്ളം ഉയരുവാന്‍ ഇത് കാരണമായിരുന്നു. കഴിഞ്ഞ ദിവസം ജില്ല കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ബി. ഡി. ദേവസി എംഎല്‍എ ഈ വിഷയം ഉന്നയിച്ചത്തിനെ തുടര്‍ന്നാണ് അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ ദേശീയപാത അതോറിറ്റിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്തിനെ തുടര്‍ന്നാണ് നിര്‍മ്മാണ ജോലികള്‍ തുടങ്ങിയിരിക്കുന്നത്. എന്നാല്‍ ഒരു മണ്ണ് മാന്ത്രി യന്ത്രം ഉപയോഗിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. കാല വര്‍ഷം ശക്തമായി പുഴ നിറഞ്ഞ് കവിയുന്നതിന് മുന്‍പായി നിര്‍മ്മാണം പുര്‍ത്തിയാവണമെങ്കില്‍ കൂടുതല്‍ യന്ത്രവും ജോലിക്കാരും ഉണ്ടായാല്‍ മാത്രമെ നിര്‍മ്മാണ ജോലികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുവാന്‍ സാധിക്കു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253