1470-490

ചേലക്കര നിയോജക മണ്ഡലം – 319 ടണ്‍ മത്സ്യം ഉല്‍പ്പദിപ്പിക്കും.

ചേലക്കര .നിയോജക മണ്ഡലം – 319  ടണ്‍ മത്സ്യം  ഉല്‍പ്പദിപ്പിക്കും.  യു.ആര്‍. പ്രദീപ്‌. എം.എല്‍.എ.

     സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ചേലക്കര നിയോജക മണ്ഡലത്തില്‍  319 ടണ്‍  മത്സ്യം  ഉല്‍പാദിപ്പും  എന്ന്   എം. എല്‍.എ. യു.ആര്‍. പ്രദീപ്‌ അറിയിച്ചു,  9 ഗ്രാമ പഞ്ചായത്തുകളിലായി  293 പടുതാകുളം മത്സ്യകൃഷി, 293 യുണിറ്റ്   ബയോ ഫ്ളോക്ക്  മത്സ്യകൃഷി  26 യുണിറ്റ്,  എന്നിവയിലൂടെയാണ് 319 ടണ്‍ മത്സ്യം  ഉല്‍പ്പദിപ്പിക്കുക സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എം.എല്‍.എ യു.ആര്‍. പ്രദീപ്‌  ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട്‌മാര്‍,  ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട്‌മാര്‍,   ഫിഷറിസ് ഉദ്ധ്യോഗസ്ഥര്‍ എന്നിവരുടെ  യോഗം വിളിച്ചുചേര്‍ത്ത്  ഇതിനുള്ള  നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു 

     ബയോ ഫ്ളോക്ക്  മത്സ്യകൃഷിക്ക് ഒരു യുണിറ്റിന് 138000 രൂപയാണ് മൊത്തം ചെലവ് വരിക ഇതില്‍  36800 രൂപ   തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതവും 18400 രൂപ  ഫിഷറിസ്  വകുപ്പ് വിഹിതവും  82800 രൂപ  ഗുണഭോക്തൃ  വിഹിതവും ആണ്.  ഒരു യുണിറ്റില്‍ നിന്ന്  വര്‍ഷത്തില്‍  2 തവണകളിലായി  ഒരു ടണ്‍ മത്സ്യം  ഉല്‍പ്പദിപ്പിക്കുവാന്‍  കഴിയും.  നെയില്‍  തിലാപ്പിയ മത്സ്യമാണ് ഇതില്‍  കൃഷി ചെയ്യുക . പടുതാകുളം മത്സ്യ കൃഷിരിതിക്ക്  123000 രൂപ യാണ്  മൊത്തം  ചെലവു വരിക  ഇതില്‍  32800 രൂപ  തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതവും 16400 രൂപ  ഫിഷറിസ്  വകുപ്പ് വിഹിതവും 73800 രൂപ  ഗുണഭോക്തൃ  വിഹിതവും ആണ്.  ഒരു യുണിറ്റില്‍ നിന്ന്  വര്‍ഷത്തില്‍  ഒരു ടണ്‍ മത്സ്യം  ഉല്‍പ്പദിപ്പിക്കുവാന്‍  കഴിയും.  ആസാം വാള  മത്സ്യമാണ് കൃഷി ചെയ്യുക  ഈ രണ്ട് പദ്ധതി കളുടെയും മേല്‍ നോട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനവും ഫിഷറിസ്  വകുപ്പും  സംയുക്തമായി നിര്‍വഹിക്കും .  ഫിഷറിസ്  വകുപ്പിന്റെ  ഹാച്ചറികളില്‍  നിന്നോ  സര്‍ക്കാര്‍ ഏജന്‍സിയായ  അടാക്ക്-ല്‍ നിന്നോ  മത്സ്യ കുഞ്ഞുങ്ങളെ  ലഭ്യമാക്കും. നിലവില്‍ കുളങ്ങളിലും  ഡാമുകളിലും  കൃഷി ചെയുന്നതിന്റെ  പുറമേയാണ്  ഈകൃഷി രിതി   ആകെ  ഉപഭോഗത്തിന്റെ  30 ശതമാനമാണ്  ചേലക്കര  മണ്ഡലത്തില്‍  ഉത്പാദിപ്പിക്കുന്നത് ഇതു 60 ശതമാനമായി  ഉയര്‍ത്താന്‍ കഴിയുമെന്നും  എം.എല്‍.എ. പറഞ്ഞു 

      മത്സ്യ  ഉപഭോക്താക്കള്‍ക്ക്  വിഷരഹിത  മത്സ്യം  ഉറപ്പ്  വരുത്തുക.  സ്വന്തമായി  കുളങ്ങളില്ലാത്ത ,  മത്സ്യ കൃഷിയോട്  താല്‍പര്യമുള്ള  കുടുമ്പശ്രീഅയല്‍കൂട്ടം, സ്വയംസഹായ സംഘം,  കര്‍ഷകര്‍ എന്നിവരെ പ്രോല്‍സാഹിപ്പിക്കുക.   മത്സ്യ  ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക,  പോഷകാഹാരം ഉറപ്പാക്കുക  എന്നിവയാണ്  പദ്ധതിയുടെ ലക്ഷ്യം . 

        പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട്‌  കുമാരി വി തങ്കമ്മ , പഞ്ചായത്ത്  പ്രസിഡണ്ട്‌ മാരായ  ആര്‍. ഉണ്ണികൃഷ്ണന്‍ (ചേലക്കര), എം.എച്ച്. അബ്ദുള്‍ സലാം (മുള്ളുര്‍ക്കര), പി. പദ്മജ (വള്ളത്തോള്‍ നഗര്‍,) ശോഭന രാജന്‍ (പഴയന്നൂര്‍), എം.ആര്‍. മണി. (തിരുവില്ല്വാമല) സുലേഖ പ്രദീപ്‌ (കൊണ്ടാഴി), വിജയലക്ഷ്മി (വരവൂര്‍) എന്നി ജനപ്രതിനിധികളും,  ഫിഷറിസ് ഉദ്ധ്യോഗസ്ഥരായ  ജയന്തി.ടി.ടി., ജോയ്നി ജേക്കബ്, എന്നിവരും യോഗത്തില്‍  പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689