1470-490

ലോക പരിസ്ഥിതി ദിനം :വനംവകുപ്പ് വൃക്ഷതൈകൾ വിതരണം ചെയ്യും

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് വൃക്ഷ തൈകൾ വിതരണത്തിനായി തയ്യാറാക്കി. തൈകൾ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന സൗജന്യമായി വിതരണം ചെയ്യും. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ തുടങ്ങി ജൂലൈ മാസത്തിലെ വനമഹോത്സവം വരെയുള്ള കാലയളവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ- സർക്കാരിതര സ്ഥാപനങ്ങൾ, യുവജനസംഘടനകൾ, മതസ്ഥാപനങ്ങൾ, മാധ്യമങ്ങൾ എന്നിവർക്ക് തൈകൾ സൗജന്യമായി നൽകും.വന മഹോത്സവത്തിന്റെ ഭാഗമായി ആദിവാസി കോളനികൾ, വനസംരക്ഷണ സമിതി, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികൾ എന്നിവയുടെ പരിധിയിൽ വരുന്ന വനമേഖലകൾ, വന പ്രദേശങ്ങളുടെ പുനസ്ഥാപനം എന്നിവയ്ക്കായും സാമൂഹ്യ വനവത്ക്കരണ വിഭാഗം വൃക്ഷത്തൈകൾ വിതരണം ചെയ്യും. ഫലവൃക്ഷതൈകളും, പുഷ്പിക്കുന്നവയും, ഔഷധസസ്യങ്ങളും, സമുദ്ര നദീതട സംരക്ഷണത്തിന് ഉപയോഗപ്രദമാകുന്നതുമായ തൈകകളാണ് വിതരണം ചെയ്യുക. ഇതോടൊപ്പം തടി ഉപയോഗത്തിനുള്ള വൃക്ഷങ്ങളും വിതരണം ചെയ്യും. ഇതിൽ മാവ്, പുളി, അമ്പഴം, സപ്പോട്ട, മാതളം, റംബൂട്ടാൻ, മുരിങ്ങ, കണിക്കൊന്ന, മന്ദാരം, മഞ്ചാടി, മണിമരുത്, കുന്നിവാക തേക്ക്, ഈട്ടി, കുമ്പിൾ, പൂവരശ്ശ്, അഗത്തിച്ചീര, ദന്തപ്പാല, മുള തുടങ്ങി നാൽപതോളം വൃക്ഷത്തൈകൾ ഉൾപ്പെടുന്നു. സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ വൃക്ഷത്തൈ വിതരണവും, നടീലും സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പരിസ്ഥിതി ദിനാഘോഷവും വനമഹോത്സവവും വനംവകുപ്പ് സംഘടിപ്പിക്കുക. തൈകൾ, നഴ്സറികൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്ക് ജില്ലാ സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്ററെ ബന്ധപ്പെടാവുന്നതാണെന്ന് ഫോറസ്റ്ററി ഇൻഫർമേഷൻ ബ്യൂറോ പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 0487-2320609.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098