1470-490

പെൺകരുത്തിൽ കുളത്തിന് പുതുജീവൻ

ചാഴൂർ രണ്ടാം വാർഡിൽ തൊഴിലുറപ്പ് തൊഴികൾ നാല് സെന്റിൽ വീണ്ടെടുത്ത കുളം

പെൺകരുത്തിൽ കുളത്തിന് പുതുജീവൻ
ചാഴൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ കുളത്തിന് പുതുജീവൻ നൽകി. 11 വനിതകൾ ചേർന്ന് നാല് സെന്റ് സ്ഥലത്ത് 18 അടി താഴ്ചയിലുള്ള കുളമാണ് വീണ്ടെടുത്തത്. ചാഴൂർ വടക്കേആലിന് സമീപമുള്ള കോക്കാരം ദിവാകരന്റെ വീട്ടുപറമ്പിലാണ് പെൺകരുത്തിൽ കുളത്തിന് പുതുജന്മമായത്. കുളത്തിലേക്കിറങ്ങാൻ പടവുകളല്ല പകരം കുളത്തിന് ചുറ്റിലൂടെ നടന്നിറങ്ങിവരുന്ന രീതിയിലുള്ള പാതയാണ് നിർമ്മിച്ചിരിച്ചിരിക്കുന്നത്. 234 തൊഴിൽ ദിനങ്ങളാണ് ഇവർ കുളത്തിന്റെ നിർമ്മാണത്തിനായി ചിലവഴിച്ചത്. മീൻ വളർത്താനായി ഭംഗിയായി വെട്ടിയൊതുക്കി ആഴം കൂട്ടിയ കുളം കണ്ടാൽ ആരും കൗതുകത്തോടെ നിന്നു പോകും.
നല്ലൊരു കുളം നിർമ്മിച്ചതിലൂടെ മഴക്കൊയ്ത്തിലൂടെ വെള്ളം സംഭരിക്കാമെന്നതും അതിലൂടെ പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കാമെന്നതും സ്ഥലം ഉടമയ്ക്കും സന്തോഷമേകുന്നു. കുളം പണി കഴിഞ്ഞ് മഴയിൽ പുതു വെള്ളം നിറഞ്ഞതിന്റെ സംതൃപിതിയിലാണ് ഈ വനിതാ കൂട്ടായ്മ. തൊഴിലാളികളായ ശാന്താ രാജു, ലിജി ഷാജി, ലേഖ സുനിൽ, ഗീതാ രാജൻ, ലിസി, ചന്ദ്രിക കുമാരൻ, ഉഷ ബലചന്ദ്രൻ, ഗിരിജ, ഷാജി, ലീല കൊച്ചി, ഷാമിത, ലൈലസലാം എന്നിവർ ചേർന്നാണ് കുളം നിർമ്മിച്ചത്. പഞ്ചായത്തംഗം വിവി സുരേഷ് നിർദ്ദേശങ്ങളുമായി ഇവർക്കൊപ്പമുണ്ടായിരുന്നു.
ഫോട്ടോ അടിക്കുറിപ്പ്: ചാഴൂർ രണ്ടാം വാർഡിൽ തൊഴിലുറപ്പ് തൊഴികൾ നാല് സെന്റിൽ വീണ്ടെടുത്ത കുളം

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253