മാലിന്യം കൂട്ടിയിടുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നുവെന്ന് പരാതി.

മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് വിവിധ ഭാഗങ്ങളിൽ നിന്നും സമാഹരിച്ച മാലിന്യം കൂട്ടിയിടുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നുവെന്ന് പരാതി. മാലിന്യശേഖരം മാരകരോഗം ക്ഷണിച്ചു വരുത്തുമെന്നാരോപിച്ച് മറ്റത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് കെ. ആർ. ഔസെഫ് ഉദ്ഘടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിമാരായ ബെന്നി തൊണ്ടുങ്ങൽ, സാദത്ത് ചെറിയേടത്തുപറമ്പിൽ, സജീവൻ വെട്ടിയാടൻചിറ, മണ്ഡലം സെക്രട്ടറി സുജീഷ് കോരുശ്ശേരി, ആന്റോ ചെമ്മഞ്ചേരി, ബൂത്ത് പ്രസിഡന്റ് ബാബു നെല്ലിക്കാവിള ബാബു പോൾസൺ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.