1470-490

ദുരിതമനുഭവിക്കുന്നവർക്ക് പച്ചക്കറി കിറ്റ് വിതരണം നടത്തി .

കൊടക്കാട് – കൂട്ടു മൂച്ചിയിലെ കോൺഗ്രസ്സ് പ്രവർത്തകർ പച്ചക്കറി കിറ്റു വിതരണം ചെയ്യുന്നു.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കോവിഡ് 19 – ന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ 750 ൽ പരം കുടുംബങ്ങൾക്ക് കൊടക്കാട് കൂട്ടുമൂച്ചിയിലെ കോൺഗ്രസ് ഐ പ്രവർത്തകർ പച്ചക്കറി കിറ്റുകൾ വിതരണം നടത്തി. കൊടക്കാട് , കോട്ടയിൽ , വട്ടോളി , മണ്ണെട്ടാംപാറ , കൂട്ടുമൂച്ചി ,മാതാപ്പുഴ , കല്ലിങ്ങൽ , തയ്യിലകടവ് എന്നിവിടങ്ങളിലാണ് വിതരണം നടത്തിയത് . അരിയല്ലൂർ മണ്ഡലം കോൺഗ്രസ് ഐ പ്രസിഡൻറ് ലത്തീഫ് കല്ലിടുമ്പൻ ബൂത്ത് പ്രസിഡൻ്റ് ഉത്ഘാഘാടനം – ചെയതു. വള്ളിക്കുന്ന് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് നിസാർ ചോനാരി യുടെ നേതൃത്വത്തിൽ മണ്ഡലം വൈസ് പ്രസിഡൻമാരായ അഡ്വ: രവി മംഗലശേരി , കുഴിക്കാട്ടിൽ രാജൻ , സെക്രട്ടറിമാരായ തോമസ് പി കോശി , പ്രതീഷ് പാറോൽ ,ട്രഷറർ മുരളീധരൻ കാരൊടി, കെ.എസ് . യു വള്ളിക്കുന്ന് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് എം.കെ. ഷഫ്രിൻ , പതിനാലാം വാർഡ് പ്രസിഡൻറ് തോട്ടത്തിൽ ബാലകൃഷ്ണൻ, ശിവരാമൻ കൂനേരി , കെ. അബ്ദു റഹിമാൻ, മണ്ണാരക്കൽ ഗംഗാധരൻ, പി.കെ. ഷബീബ് , സുനിൽ കുമാർ കെ . പി, നെച്ചിക്കാട്ട് ഹരി എന്നിവർ നേതൃത്വം നൽകി .

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253