1470-490

വനമിത്ര പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു


ജില്ലയിലെ എറ്റവും നല്ല ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം-വന്യജീവി വകുപ്പ് വനമിത്ര പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാരത്തിന് അര്‍ഹരാവുന്നവര്‍ക്ക് 25,000  രൂപയും ഫലകവും ലഭിക്കും. കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധ സസ്യങ്ങള്‍, ജൈവവൈവിധ്യം, കൃഷി മുതലായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒറു ലഘുക്കുറിപ്പും ഫോട്ടോയും സഹിതം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തില്‍ ജൂണ്‍ 30നകം അപേക്ഷ നല്‍കണം. ഫോണ്‍: 0483: 2734803, 8547603857, 8547603864.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253