ഇടിമിന്നലേറ്റ് ഗർഭിണിയായ പശു ചത്തു

ബാലുശ്ശേരി: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് ഗർഭിണിയായ പശു ചത്തു. വെസ്റ്റ് ഇയ്യാട് കുതിരുമ്മൽ രാഘവന്റെ തൊഴുത്തിൽ കെട്ടിയ പശുവാണ് ചത്തത്. പ്രസവിക്കാൻ മൂന്ന് നാല് ദിവസം മാത്രമേ വേണ്ടിയിരുന്നുള്ളു. പശുകുട്ടിയും ചത്തു.
കെ. ഡി.സി. ബാങ്കിൽ നിന്നും 50,000 രൂപ ലോണെടുത്ത് ഒരു വർഷം മുമ്പ് വാങ്ങിയതാണ് പശുവിനെ . ഹൃദ് രോഗിയായ രാഘവന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു ചത്ത പശു. 60,000 രൂപയുടെ നഷ്ടം സംഭവിച്ചു.
Comments are closed.