1470-490

സുഭിക്ഷ കേരളം പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കമായി


വിവിധ ഇനം ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു  
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൊന്നാനി നഗരസഭയില്‍ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടം മികച്ചയിനം ഫലവൃക്ഷ തൈകള്‍  വിതരണം ചെയ്തു.  ഒട്ടു മാവ്, ഒട്ടു പ്ലാവ്, ഒട്ടു ഞാവല്‍, ചാമ്പ, റെഡ് ലേഡി പപ്പായ തുടങ്ങിയവയാണ് വിതരണം ചെയ്തത്. 75 ശതമാനം സബ്‌സിഡി നിരക്കിലാണ് തൈകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ആദ്യഘട്ടമായി നഗരസഭാ പരിധിയില്‍ 1,000 യൂനിറ്റ് തൈകളാണ് വിതരണം ചെയ്യുന്നത്.  സംസ്ഥാന സര്‍ക്കാര്‍ ഫലവൃക്ഷ തൈകളുടെ വ്യാപനം ലക്ഷ്യമാക്കി ഒരുകോടി ഫലവൃക്ഷ തൈ വിതരണവും പരിപാലനവും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തൈകള്‍ വിതരണം ചെയ്തത്.  2020-21 സാമ്പത്തിക വര്‍ഷം പൊന്നാനി നഗരസഭയില്‍ നടപ്പിലാക്കുന്ന കാര്‍ഷിക പദ്ധതികള്‍ക്കുള്ള അപേക്ഷകളും  ഇതിനകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. നഗരസഭയുടെ തനത് പദ്ധതികളായ പൊന്നാര്യന്‍ കൊയ്യും പൊന്നാനി, സമഗ്ര തെങ്ങുകൃഷി വികസനം, ജൈവ പച്ചക്കറികൃഷി വികസനം, മഴമറ നിര്‍മാണം (ജനറല്‍, എസ്.സി), ഹരിതഭവനം, ഫലവൃക്ഷ തൈകളുടെ വിതരണം, ഗ്രീന്‍ റോയല്‍റ്റി, ഗ്രോ ബാഗില്‍ ഇഞ്ചി, മഞ്ഞള്‍, കുരുമുളക് കൃഷി, തരിശുഭൂമിയില്‍ നെല്‍കൃഷി, കിഴങ്ങുവര്‍ഗം, പച്ചക്കറികൃഷി വികസനം എന്നിവയാണ് അപേക്ഷിക്കാവുന്ന പദ്ധതികള്‍. ജൂണ്‍ ആദ്യവാരം അപേക്ഷകള്‍ ക്രോഡീകരിക്കും.
ഈഴുവത്തിരുത്തി കൃഷിഭവന്‍ പരിസരത്ത് നടന്ന വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ.ഒ ഷംസു അധ്യക്ഷനായി.  കൃഷി വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ വി.വി സുഹറ, കൗണ്‍സിലര്‍മാരായ സേതുമാധവന്‍, ഇക്ബാല്‍ മഞ്ചേരി, കെ.പി ശ്യാമള, സുധ, ബാബുരാജ്, ഹസ്സന്‍കോയ, ബിന്‍സി ഭാസ്‌കര്‍, കൃഷി ഓഫീസര്‍ പി.എസ് സലീം, എ.എഫ്.ഒമാരായ ബിജിത്ത്, റംലത്ത് വര്‍ക്കിങ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ രജീഷ് ഊപ്പാല എന്നിവര്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996