1470-490

സാനിറ്റൈസർ നൽകി എ.കെ.എസ്.ടി.യു

കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസർ നൽകി എ.കെ.എസ്.ടി.യു

വളാഞ്ചേരി: ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു ) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസർ കൈമാറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസ്സുകളിൽ യാത്ര ചെയ്യുന്നവർക്ക് ഉപയോഗിക്കുന്നതിനാണ് സാനിറ്റൈസർ കൈമാറിയത്. വിവിധ സർക്കാർ ഓഫീസുകളിൽ എത്തുന്നവർക്ക് നൽകുന്നതിനായി മാസ്ക്കുകളും, ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ കിറ്റുകളും എ.കെ.എസ്.ടി.യു പ്രവർത്തകർ കൈമാറിയിരുന്നു. എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് പി.എം. സുരേഷ്, ഉപജില്ല സെക്രട്ടറി ബി.പി. ശ്രീജിത്ത് എന്നിവർ ചേർന്ന് സാനിറ്റൈസർ കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം കെ.കെ. ഫൈസൽ തങ്ങൾക്ക് കൈമാറി. സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ശേഖരിക്കുന്ന സാനിറ്റൈസർ ജില്ലയിലെ വിവിധ ഡിപ്പോകൾക്ക് കൈമാറുമെന്ന് ഡയറക്ടർ ബോർഡ് അംഗം പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689