1470-490

രമ്യ ഹരിദാസ് എം.പി താലൂക്ക് ആശുപത്രയിൽ സന്ദർശനം നടത്തി.

കുന്നംകുളം : രമ്യ ഹരിദാസ് എം.പി സർക്കാർ താലൂക്ക് ആശുപത്രയിൽി സന്ദർശനം നടത്തി. എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിക്കുന്ന സെൻട്രലൈസ്ഡ് ഓക്സിജൻ സപ്ലൈ സിസ്റ്റത്തിൻ്റെ പണികൾ വിലയിരുത്തുന്നതിനാണ് എം.പി എത്തിയത്. പ്രവർത്തികളുടെ പണി പൂർത്തിയാകുന്നതോടെ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യു , പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യു , അത്യാഹിത വിഭാഗം എന്നിവിടങ്ങളിൽ സെൻട്രലൈസ്ഡ് ഓക്സിജൻ സപ്ലൈ സിസ്റ്റം നടപ്പിലാക്കും. താലൂക്ക് ആശുപത്രിയുടെ വികസനത്തിന് കേന്ദ്ര അധിഷ്ഠിത പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് എം പി പറഞ്ഞു. കൊറോണ ഐസൊലേഷൻ വാർഡിലെ സൗകര്യങ്ങളെക്കുറിച്ചും, അത്യാഹിത സാഹചര്യങ്ങൾ നേരിടാൻ ആശുപത്രിയിൽ നടപ്പിലാക്കിയിട്ടുള്ള മുൻകരുതലുകളെ കുറിച്ചും സൂപ്രണ്ട് ഡോ: എ.വി മണികണ്ഠൻ വിശദീകരിച്ചു. ബിജു സി.ബേബി , ലെബീബ് ഹസ്സൻ , അജിത്ത് ചീരൻ എന്നിവർ എം.പിക്ക് ഒപ്പമുണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996