1470-490

കാലവർഷം: ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനക്ഷമമാക്കാൻ തീരുമാനം

തൃശൂർ: വരാൻ പോകുന്ന കാലവർഷ കെടുതി മുന്നിൽ കണ്ട് കൊടുങ്ങല്ലൂരിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസിൽ അഡ്വ.വി.ആർ .സുനിൽകുമാർ എം.എൽ.എ. വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ക്യാമ്പുകളിൽ ജനങ്ങളെ താമസിപ്പിക്കുമ്പോഴുണ്ടാകുന്ന ടോയ്‌ലറ്റുകളുടെ അപര്യാപ്തത, മാലിന്യം , കുടിവെള്ള സ്രോതസ്സുകളുടെ ശുചീകരണം തുടങ്ങിയ പ്രശ്‌നങ്ങൾ മുൻകൂട്ടി പരിഹരിക്കണം. ക്യാമ്പുകളിലേയ്ക്ക് പായ, തലയിണ, വൈദ്യുതി, ഭക്ഷ്യവസ്തുക്കൾ എന്നിവയും ലഭ്യമാക്കുന്നതിന് നടപടി എടുക്കും. ക്യാമ്പുകളിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിക്കും. പ്രായമായവർ, ഗർഭിണികൾ, അസുഖമുള്ളവർ, ഭിന്നശേഷിക്കാർ, എന്നിവരെ പ്രത്യേകം താമസിപ്പിക്കും.ദേശീയപാത, പൊതുമരാമത്ത് റോഡുകളുടെ അരികിലുള്ള വീഴാറായ മരങ്ങൾ, പരസ്യബോർഡുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവ എത്രയും വേഗം നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അപകടകരമായ മരങ്ങൾ വെട്ടിമാറ്റുന്നതിന് അവർക്ക് തന്നെയാണ് ഉത്തരവാദിത്തമെന്നും യോഗത്തിൽ അറിയിച്ചു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം പ്രവർത്തനം ഉടനെ ആരംഭിക്കും.നഗരസഭ ചെയർമാൻ കെ.ആർ.ജൈത്രൻ, പൊയ്യ പഞ്ചായത്ത് പ്രസിഡണ്ട് സിജി, തഹസിൽദാർ കെ. രേവ, നഗരസഭ സെക്രട്ടറി ടി.കെ.സുജിത്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി.റോഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879