1470-490

വൈദ്യുതി സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രതിഷേധം


തൃശൂര്‍: വൈദ്യുതിമേഖല സ്വകാര്യവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ട്രിസിറ്റി ഭേദഗതി ബില്‍പിന്‍വലിയ്ക്കുണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനിയേഴസിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ഏജീസ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ജെയിംസ് റാഫേല്‍ പി അധ്യക്ഷത വഹിച്ചു. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ എന്‍ രാജന്‍ സമരം ഉദ്ഘാടനം ചെയ്തു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു അനില്‍ എം പി, സുധീര്‍ കെ ജി, കണ്ണദാസന്‍ ആര്‍, ശൈലീഷ് പി പി എന്നിവര്‍ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253