1470-490

പ്രവാസികളുടെ കാര്യത്തിൽ സർക്കാരുകൾ ഇടപെടണം: പ്രവാസി കോൺഗ്രസ്

ഗൾഫ് നാടുകളിൽ മലയാളികളുടെ മരണ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നെൽസൺ ഐപ്പ് ആവശ്യപ്പെട്ടു. ഗൾഫ് മേഖലകളിൽ മലയാളി പ്രവാസികൾക്കിടയിൽ കോവിഡ് മരണം അപകടകരമാം വിധം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും അടിയന്തിര ഇടപെടൽ നടത്തിയില്ലെങ്കിൽ ഗൾഫ് പ്രവാസം മലയാളികളുടെ മരണ മുനമ്പായി തീരും. ഇതു വരെ 167 മലയാളികളാണ് മരണപ്പെട്ടത്ത്. കഴിഞ്ഞ ദിവസം മാത്രം പത്ത് പേർ മരിക്കുകയുണ്ടായി. ദിനംപ്രതി മരണ സംഖ്യ ഉയരുന്നതോടെ നാട്ടിലുള്ള ഇവരുടെ ബന്ധുക്കൾ കടുത്ത മാനസിക സംഘർഷത്തിലാണ്. തുടക്കത്തിൽ ജനശ്രദ്ധക്ക് വേണ്ടി കാട്ടിയ ചില ആവേശങ്ങൾ ഇരു സർക്കാരുകളും അവസാനിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയത്തിന് അതീതമായി പ്രവാസി സംഘടനകളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം. ഗൾഫിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായങ്ങൾ ലഭ്യമാക്കാനുള്ള നടപടിയുണ്ടാകണം. ഗൾഫ് മേഖലകളിൽ മരണനിരക്ക് വർധിക്കുന്നതിന്റെ ഭാഗമായി പ്രവാസികൾക്കും കുടുംബത്തിനുമുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാനുള്ള നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് പ്രവാസി കോൺഗ്രസ് തയ്യാറാകുമെന്നും നെൽസൺ ഐപ്പ് വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253