പൊന്നാനി മാതൃ-ശിശു ആശുപത്രിയില്‍ ക്യാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു

പൊന്നാനി മാതൃ-ശിശു ആശുപത്രിയില്‍ ക്യാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും മികച്ച ഭക്ഷണം ലഭ്യമാകുന്നതിനാണ് ക്യാന്റീന്‍ പ്രവര്‍ത്തനമാരംഭിച്ചത്. തലശ്ശേരി ദം ബിരിയാണി അടക്കമുള്ള തലശ്ശേരി വിഭവങ്ങളാണ് ഇവിടെത്തെ മുഖ്യ ആകര്‍ഷണം. രാവിലെ എട്ട് മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തന സമയം. നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി ക്യാന്റീന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷറഫ് പറമ്പില്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആശ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സുരേഷ്, ആര്‍.എം.ഒ ആത്തിഫ്, പി.ആര്‍.ഒ നിധീഷ് എന്നിവര്‍ പങ്കെടുത്തു.
Comments are closed.