1470-490

ക്ലാസ്സ് മുറികൾ വീട്ടിലായപ്പോൾ സഹായത്തിന് രക്ഷിതാക്കൾ

നരിക്കുനി -പന്നിക്കോട്ടൂർ ഗവ.എൽ പി സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശനം നേടിയ പി ടി സ്വാബിർ അലിക്ക് ക്ലാസ്സ് കേൾക്കാൻ രക്ഷിതാക്കൾ കൂട്ടിരുന്നപ്പോൾ

നരിക്കുനി: -പന്നിക്കോട്ടൂർ കോവിഡ് 19 മൂലമുള്ള ലോക്ക് ഡൗൺ കാരണമായി സ്ക്കൂളുകൾ തുറക്കാതിരുന്നപ്പോൾ ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകൾ കുട്ടികളിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കി. ടി വി, കമ്പ്യൂട്ടർ, സ്മാട്ട് ഫോൺ എന്നീ സൗകര്യമുള്ളവർക്ക് ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞു.
പല വീടുകളിലും കുടികളോടൊപ്പം രക്ഷിതാക്കളും ക്ലാസ്സ് കേൾക്കാനിരുന്നു. കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങൾ തീർക്കാനും രക്ഷിതാക്കൾ സഹായിച്ചു. ഒരേ വീട്ടിൽ തന്നെ വ്യത്യസ്ത ക്ലാസ്സുകാരുണ്ടെങ്കിലും ഓരോ ക്ലാസ്സിനും വ്യത്യസ്ത സമയങ്ങളിലായതിനാൽ പ്രയാസമുണ്ടായില്ല. എഴുതിയെടുക്കാനുള്ള പുസ്തകവും ,പേനയും ഉപയോഗിച്ച് പല കുട്ടികളും രേഖപ്പെടുത്തിയിരുന്നതിനാൽ പാഠപുസ്തകം കിട്ടിയാൽ ഒത്തു നോക്കാനും സൗകര്യമാകും.
എന്നാൽ ഈ സൗകര്യങ്ങളൊന്നും തന്നെ ഇല്ലാത്തവരും ,നെറ്റ് കണക്ഷനിലുള്ള പ്രയാസങ്ങൾ നേരിട്ടവർക്കും ക്ലാസ് കിട്ടിയില്ല. ‘നെറ്റ് കറങ്ങിക്കളിക്കുന്നു’ എന്ന പരാതി ചിലരിൽ നിന്ന് ഉയർന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689