1470-490

മുബാറക്കിൽ ഓൺലൈൻ ക്ലാസ് ഉദ്ഘാടനം ചെയ്തു

തലശ്ശേരി: കോവിഡ്-19 നെ തുരത്താൻ സാമൂഹിക അകലം പാലിച്ച് വീട്ടിലിരുന്ന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ പുതിയ അധ്യയന വർഷത്തിന് ആരംഭം കുറിച്ചു. തലശ്ശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം തലശ്ശേരി നഗരസഭാ കൗൺസലർ എ.കെ. സക്കരിയ്യ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ എൻ.വി. അബ്ദുൽ അഫ്സൽ, ഹെഡ്മാസ്റ്റർ കെ. മുസ്തഫ, മാനേജർ സി. ഹാരിസ് ഹാജി, പി.ടി.എ പ്രസിഡണ്ട് മുഷ്താഖ് കല്ലേരി, വൈസ് പ്രസിഡണ്ട് കെ.പി. നിസാർ, സ്റ്റാഫ് സെക്രട്ടറി എം.പി. അബ്ദുറഹ്മാൻ, കെ. ഇബ്രാഹീം, ബഷീർ ചെറിയാണ്ടി, പി.കെ. റഫീഖ്, പി. അയമു, പി.എം. അഷ്റഫ്, റമീസ് പാറാൽ, തഫ്ളീം മാണിയാട്ട് എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253