1470-490

ഓൺലൈൻ ക്ലാസ് ഉദ്‌ഘാടനം ചെയ്തു

ശ്രീ ഗുരുജി വിദ്യാനികേതൻ ഓൺലൈൻ ക്ലാസ് ജി.കെ.വേണു ഉദ്ഘാടനം ചെയ്യുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

ശ്രീ ഗുരുജി വിദ്യാനികേതൻ ഓൺലൈൻ ക്ലാസ് ഉദ്‌ഘാടനം ചെയ്തു

കൊയിലാണ്ടി: സേവാഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ഗുരുജി വിദ്യാനികേതനിലെ ഓൺലൈൻ ക്ലാസുകൾ കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ ജി.കെ.വേണു ഉദ്‌ഘാടനം ചെയ്തു. മുരളീധരഗോപാൽ അധ്യക്ഷനായി. ചടങ്ങിൽ ശൈലജ ടീച്ചർ, മോഹനൻ കല്ലേരി എന്നിവർ സംബന്ധിച്ചു. സേവാഭാരതി സിക്രട്ടറി രജി.കെ.എം. സ്വാഗതവും സ്കൂൾ പ്രധാനാധ്യാപകൻ മുരളി കെ.കെ. നന്ദിയും പറഞ്ഞു. പ്രവേശന ദിനത്തോടനുബന്ധിച്ചു രാവിലെ നടന്ന അഗ്നിഹോത്രത്തിനുശേഷം വിദ്യാർത്ഥികൾ ഓൺലൈനിൽ വീട്ടിലിരുന്നു പ്രാർത്ഥനയിലും പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689