1470-490

ദിശയിൽ ഓൺലൈൻ കരിയർ കൗൺസലിംഗ്

തലശ്ശേരി: എസ്. എസ്. എൽ. സി, പ്ലസ് ടു കഴിഞ്ഞവർക്ക് ഉപരിപഠന തൊഴിൽ സാധ്യതകളെക്കുറിച്ച് അറിയുവാൻ ഓൺലൈൻ കരിയർ കൗൺസലിംഗ് നടത്തുന്നു.

തലശ്ശേരി ദിശ ഗൈഡൻസ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിലാണ് ഓൺലൈൻ കരിയർ കൗൺസലിംഗ് നടത്തുന്നത്.

കോവിഡ് മഹാമാരിയെ തുരത്താൻ സാമൂഹിക അകലം പാലിച്ച് വീടുകളിൽ കഴിയുന്നവർക്ക് കൈയ്യിലുള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ച് വീടുകളിലിരുന്ന് തന്നെ ഓൺലൈൻ കരിയർ കൗൺസലിംഗ് സൗകര്യം ഉപയോഗപ്പെടുത്താം.

കരിയർ ഗൈഡൻസ് രംഗത്ത് വിദഗ്ധരായ കരിയർ കൗൺസലർമാർ ഓൺലൈൻ കരിയർ കൗൺസലിംഗിന് നേതൃത്വം നൽകും.

വിവിധ മത്സര പരീക്ഷകൾ, പ്രവേശന പരീക്ഷകൾ, തൊഴിൽ സാധ്യതകൾ, ഉപരിപഠന അവസരങ്ങൾ, പ്രവേശന രീതികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കരിയർ കൗൺസലർമാർ മറുപടി നൽകുന്നതാണ്.

താല്പര്യമുള്ളവർ സംശയങ്ങൾ താഴെ നമ്പറിൽ വാട്ട്സപ്പ് ചെയ്യുക. 9447709121

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206