1470-490

മണൽതിട്ടകൾ നീക്കം ചെയ്ത് മുസ്ലിംലീഗ് പ്രവർത്തകർ

തൂതപ്പുഴയിലെ മണൽതിട്ടകൾ നീക്കം ചെയ്ത് പുറമണ്ണൂരിലെ മുസ്ലിംലീഗ് പ്രവർത്തകർ

വളാഞ്ചേരി:കഴിഞ്ഞ പ്രളയ സമയങ്ങളിൽ കൂടുതൽ നാശ നഷ്ടം സംഭവിച്ച പുറമണ്ണൂർ പ്രദേശത്തെ മണൽ തിട്ടകളാണ് മുസ്ലിം ലീഗ് യൂത്ത് ലീഗ് പ്രവർത്തകർ നീക്കം ചെയ്തത്.കഴിഞ്ഞ രണ്ട് പ്രളയ സമയത്തും ഈ പ്രദേശത്ത് പുഴ കരകവിയുകയും മീറ്ററുകളോളം സ്ഥലം പുഴയെടുക്കുകയും ചെയ്തിരുന്നു. പുഴയുടെ വിവിധ ഭാഗങ്ങളിലുള്ള വലിയ തോതിലുള്ള മണൽ തിട്ടകളും
കടപുഴകി വീണ് കിടക്കുന്ന മരങ്ങളും പുഴയുടെ സുഖമമായ നീരൊഴിക്കിന് തടസ്സമാകുന്നത് കാരണം പ്രദേശവാസികൾ ഏറെ ഭീതിയിലാണ്.ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ എംഎൽഎ മുഖേന സർക്കാരിലേക്ക് സമർപ്പിച്ചട്ടും യാതൊരു വിധ നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഏഴാംവാർഡ് മെമ്പറും ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ വി.ടി.അമീറിന്റെ നേതൃത്വത്തിൽ പുറമണ്ണൂർ മേഖല മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെ.എം.സി.സി പ്രവർത്തകർ പുഴയുടെ സുഖമമായ നീരൊഴുക്കിന് തടസ്സമായ മണൽ തിട്ടകൾ നീക്കം ചെയ്ത് തുടങ്ങിയത്.ആദ്യ ഘട്ടത്തിൽ പുഴയിലേക്ക് കടപുഴകി വീണ് കിടക്കുന്ന മരങ്ങൾ മുറിച്ച് മാറ്റിയിരുന്നു. പദ്ധയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ജെസിബി ഉപയോഗിച്ച് മണൽ തിട്ടകൾ നീക്കം ചെയ്ത് തുടങ്ങിയത്.
പരിപാടിയുടെ ഉദ്ഘാടനം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം എ സമദ് തിരുവേഗപ്പുറ നിർവ്വഹിച്ചു.യുനസ്‌.കെ.പി,അംജദ് പുറമണ്ണൂർ, മുജീബ്. കെ.പി, ആഷിഖ് പുറമണ്ണൂർ, കെ.പി.മുസ്തഫ,ഹംസ.ടി.എൻ, കുഞ്ഞുമുഹമ്മദ്, ലത്തീഫ്, തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879