സൗഹൃദത്തിൻ്റെ വിളി കേട്ട് മുനവ്വറലി തങ്ങളെത്തി; അബ്ബാസലിയുടെ ആഗ്രഹം സഫലമായി

കരേക്കാട് നോർത്തിലെ
പുതുക്കിടിയുടെ അബ്ബാസലിയെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
കോട്ടക്കൽ: മത, രാഷ്ട്രീയ, ജീവ കാരുണ്യ രംഗങ്ങളിലും പൊതുപ്രവർത്തന മേഖലകളിലും തിരക്ക് പിടിച്ച ജീവിതത്തിനിടയിലും സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും വലിയ വില കൽപ്പിക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വീണ്ടും മാതൃകയാവുകയാണ്.
മുനവ്വറലി തങ്ങളെ നേരിൽ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് കാടാമ്പുഴ- കരേക്കാട് നോർത്തിലെ വീട്ടിലെത്തി ഭിന്നശേഷിക്കാരനായ
പുതുക്കിടി അബ്ബാസലിയുടെ ആഗ്രഹം സഫലീകരിക്കുകയായിരുന്നു തങ്ങൾ.
പരസഹായം കൂടാതെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത
അബ്ബാസലി ആഴ്ചകൾക്ക് മുമ്പാണ് വാട്സ് ആപ്പ് മെസ്സേജ് വഴി തങ്ങളുമായി സൗഹൃദത്തിലായത്. നേരിട്ട് കാണണമെന്ന തൻ്റെ ആഗ്രഹം തങ്ങളോട് വാട്സ് ആപ്പിലൂടെ
അബ്ബാസലി പങ്ക് വെക്കുകയും ചെയ്തു.നേരിൽ കാണാൻ ഒരു ദിവസം വീട്ടിൽ വരാമെന്ന് തങ്ങൾ പറയുകയും ചെയ്തിരുന്നു. സൗഹൃദ സന്ദർശനത്തിനായി തങ്ങൾ ഇന്നലെയാണ് അബ്ബാസലിയുടെ വീട്ടിലെത്തിയത്.
ദീർഘനേരം സംസാരിച്ചും പരസ്പരം വിശേഷങ്ങൾ പങ്ക് വെച്ചും പ്രാർത്ഥിച്ചുമാണ് തങ്ങൾ മടങ്ങിയത്.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരു പോലെ പരിഗണിക്കാനും ക്ഷമയോടെ കേൾക്കാനുമുള്ള പാണക്കാട് കുടുംബത്തിൻ്റെ പ്രത്യേകതയാണ് മുനവ്വറലി ശിഹാബ് തങ്ങളിലൂടെ ഈ സൗഹൃദ സന്ദർശനത്തിലൂടെ വീണ്ടും പ്രകടമായത്.
തിരക്കിട്ട ജീവിതത്തിനിടയിൽ തൻ്റെ എളിയ ആവശ്യത്തിന് പോലും വലിയ വില കൽപ്പിക്കുകയും അത് പാലിക്കുകയും ചെയ്ത് വീട്ടിലെത്തിയ തങ്ങളുടെ സന്ദർശനത്തിൽ ഏറെ സംതൃപ്തിയിലാണ് ഡിഫറൻ്റ്ലി ഏബ്ൾഡ് പീപ്പിൾസ് ലീഗ് (ഡി.എ.പി.എൽ)കോട്ടക്കൽ മണ്ഡലം ട്രഷറർ കൂടിയായ
അബ്ബാസലി .
പി.വി. നാസിബുദ്ദീൻ
മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, സെക്രട്ടറി മാരായ ഫഹദ് കരേക്കാട് , അഷ്റഫ് പട്ടാക്കൽ, മൊയ്തീൻഷ തയ്യിൽ എന്നിവർ തങ്ങളെ സ്വീകരിച്ചു.
Comments are closed.