1470-490

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മെമ്പർമാരുടെ ഉപരോധം

എടരിക്കോട് ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിക്കെതിരെ മെമ്പർമാരുടെ ഉപരോധം

എടരിക്കോട്: എടരിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.ഹരീഷ് കുമാറിനെതിരെ ഉപരോധം തീർത്ത് പഞ്ചായത്ത്‌ മെമ്പർമാർ. പൊതുജനങ്ങളിൽ നിന്നും ലഭിച്ച ഗുരുതരമായ ഒട്ടനവധി പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഭരണ സമിതി യോഗം സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഗവൺമെൻ്റിനോട് ആവശ്യപ്പെടാൻ ഐക്യകണ്ഠേനെ തീരുമാനിച്ചിരുന്നു.പരാതിയും ഭരണ സമിതി തീരുമാനവും ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും. പഞ്ചായത്ത് ഡയറക്ടർക്കും അയച്ച് കൊടുത്തിരുന്നു.പഞ്ചായത്തിൻ്റെ തീരുമാനം ഗൗരവത്തിലെടുത്ത് സെക്രട്ടറിക്കെതിരെ അടിന്തിരമായി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് മെമ്പർമാർ ഉപരോധസമരം നടത്തിയത്. കോവിഡ് 19 ഭീതിയുടെ സാഹചര്യത്തിൽ ജാഗ്രതയോടെ പഞ്ചായത്ത് മെഷിണറി ചലിപ്പിക്കേണ്ട സെക്രട്ടറി നിരുത്തരവാദപരമായ രീതിയിൽ പ്രസിഡന്റിന്റെയോ മറ്റോ അനുമതി കൂടാതെ ഒരാഴ്ചയായി ഓഫീസിൽ നിന്നും മുങ്ങിയത്. പകരം ആർക്കും ചർജ് കൊടുത്തിട്ട് മുണ്ടായിരുന്നില്ല. അതോടൊപ്പം, ക്വാറന്റൈൻ സെന്ററുകളിൽ അധ്യാപകരെ നിയമിക്കുന്നതിൽ വീഴ്ച വരുത്തൽ ,മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന് ഫണ്ട്‌ അനുവദിക്കാതെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കൽ ,, ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾക്ക് ചിലവായ തുക തടഞ്ഞു വെക്കൽ, പദ്ധതി നടത്തിപ്പിൽ ഗുരുതരമായ വീഴ്ചകൾ വരുത്തൽ, ഹരിത കർമ്മ സേന പ്രവർത്തനത്തിലും എം.സി.എഫ് സ്ഥാപിക്കുന്നതിലും അലംഭാവം കാണിക്കൽ, യഥാ സമയം സേവനങ്ങൾ നൽകാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കൽ, സാമൂഹ്യ സുരക്ഷ പെൻഷനുകളിൽ നടപടി സ്വീകരിക്കൽ, ഭരണസമിതി തീരുമാനങ്ങൾ നടപ്പിലാക്കാതിരിക്കുന്നത്, തുടങ്ങിയവയും സെക്രട്ടറിക്കെതിരെ ഉന്നയിക്കുന്ന പ്രധാന പരാതികളാണ്. ഉപരോധം പഞ്ചായത്ത്‌ വൈസ്.പ്രസിഡന്റ്‌ വി.ടി സുബൈർ തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ ഷൈബ മണമ്മൽ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ അലവി കഴുങ്ങിൽ, ആയിഷാബി ടീച്ചർ, ജമാലുദ്ധീൻ കുളങ്ങര, ആതിഖ് കാട്ടിൽ, ജലീൽ മണമ്മൽ, സക്കീന പതിയിൽ, ആബിദ തൈക്കാടൻ, പോൽത്തരൻ പ്രസന്നരാജ്‌, ചേക്കുട്ടി പന്തക്കൻ എന്നിവർ സംസാരിച്ചു

Comments are closed.