1470-490

കൊടക്കൽ സ്കൂൾ ഉപരോധം; നവീകരണം ഉടനെയെന്ന് മാനേജ്മെന്റ്

തിരുന്നാവായ: നാശത്തിലേക്ക് നീങ്ങുന്ന കൊടക്കൽ ബി ഇ എം യു പി സ്കൂളിനോട് മാനേജ്മെന്റ് കാണിക്കുന്ന അനാസ്ഥക്കെതിരെ പി ടി എ യുടെ നേതൃത്വത്തിൽ രക്ഷിതാക്കളും നാട്ടുകാരും സംഘടിപ്പിച്ച ഉപരോധം ഫലം കണ്ടു. നിരന്തരം ആവശ്യമുന്നയിച്ചിട്ടും തിരിഞ്ഞു നോക്കാത്ത മാനേജ്മെന്റ് നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 10 ന് ആണ് സ്കൂൾ ഓഫീസ് ഉപരോധിച്ചത്. ഇതേത്തുടർന്ന് സ്ഥലത്തെത്തിയ ലോക്കൽ അഡ്മിനിസ്ട്രേറ്റർ ഫാദർ ഷൈൻ ആണ് നാട്ടുകാരുമായി ചർച്ചകൾ നടത്തിയത്. ഇതനുസരിച്ച് ഏറ്റവും പഴക്കമുള്ള കാലഹരണപ്പെട്ട കെട്ടിടം മേൽക്കൂര മാറ്റുകയും മറ്റ് ക്ളാസ് മുറികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. കൂടാതെ മൂത്രപ്പുര നവീകരിച്ച് വൃത്തിയാക്കും. രേഖകൾ ലഭ്യമാകുന്ന മുറക്ക് പുതിയ കെട്ടിടം പണിയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും മാനേജ്മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള വിദ്യാലയം അനുദിനം നാശത്തിലേക്ക് നീങ്ങുന്നത് കണ്ടില്ലെന്നു നടിക്കാനാകാതെയാണ് തങ്ങൾ സമര പരിപാടികൾക്കായി ഒരുങ്ങിയത് എന്ന് നാട്ടുകാർ പറയുന്നു. കൂടാതെ പറഞ്ഞത് പാലിക്കാതെ മാനേജ്മെന്റ് വീണ്ടും പഴയപടി തുടർന്നാൽ ഇനിയുള്ള പ്രക്ഷോഭം അതി ശക്തമായ രീതിയിൽ ആകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. സ്കൂൾ എച്ച് എം സുനിൽ ജേക്കബും സന്നിഹിതനായിരുന്നു.
കരീം കൊട്ടാരത്ത് ഉപരോധം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മുസ്തഫ പള്ളിയാലിൽ അദ്ധ്യക്ഷത വഹിച്ചു. മാനുട്ടി, കെ പി മുജീബ് റഹ്മാൻ, നാസർ, റഫീഖ്, നാസിക്, അമീൻ കൈനിക്കര, സുധീഷ്, നസറു തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069