1470-490

ഹോസ്റ്റല്‍ പ്രവേശനം


മഞ്ചേരി ചെരണിയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വിഭാഗം പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂണ്‍ 20നകം മഞ്ചേരി നഗരസഭ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. പ്രവേശനം നേടുന്നവര്‍ക്ക് താമസം, ഭക്ഷണം, യൂനിഫോം, പഠനോപകരണങ്ങള്‍, പോക്കറ്റ് മണി തുടങ്ങിയവ സൗജന്യമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനുമായി മഞ്ചേരി നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകള്‍ scdomjimuncipality@gmail.com എന്ന ഇ-മെയില്‍ മുഖേനയും നല്‍കാമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069