1470-490

കന്നത്ത മഴയെ തുടർന്ന് വീടിന്റെ മുൻഭാഗം തകർന്നു വീണു.

കുറ്റ്യാടി :-കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ മരുതോങ്കര പഞ്ചായത്തിലെ ചപ്പാത്ത് നടയിൽ തോട്ടക്കാടിനടുത്ത് കുന്നേൽപറമ്പിൽ സുജേഷും ബന്ധുവും വയോധികയുമായ കാർത്ത്യായനിയും താമസിക്കുന്ന
വീടിൻ്റെ മുൻവശത്തെ മതിൽ തകർന്ന് വീണു. വീഴ്ച്ചയിൽ വീടിൻ്റെ തറയുടെ അടുത്ത് വരെയുള്ള ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. ഒറ്റ പെട്ട ഉരുൾപൊട്ടൽ ഉണ്ടാവുന്ന പ്രദേശമാണിത്.മഴ കനത്തു വരുന്ന സാഹചര്യത്തിൽ പ്രദേശത്തെ മറ്റ് രണ്ട് വീടുകളും അപകട ഭീഷണി നേരിടുകയാണ്. കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും പുനരധിവാസനടപടികൾ സ്വീകരിക്കണമെന്നും ബി.ജെപി ആവശ്യപെട്ടു.
സംഭവസ്ഥലം ബിജെപി മരുതോങ്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്. സുധീഷ്മരുതേരീമ്മൽ,വൈസ് പ്രസിഡണ്ട് നിഷാദ് പി.സി മുള്ളൻകുന്ന്, സെക്രട്ടറി രാജൻ വി.പി .കോതോട്. സരുൺ വി.പി. കോതോട് ,നിത്യാനന്ദകുമാർ , രാഹുൽ. വി.പി.,വിശ്വനാഥൻ .പി.സി, അനീഷ് കെ .കെ ,അശ്വിൻ പാലോറ.ലികേഷ് .വി .ടി .എ ന്നിവർ സന്ദർശിക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689