1470-490

കനത്ത മഴ; ബാലുശ്ശേരിയിൽ കനത്ത നാശം.


ബാലുശ്ശേരി: ശനിയാഴ്ച്ച രാത്രി പെയ്ത ശക്തമായ മഴയിൽ ബാലുശ്ശേരിയിലെ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും നിരവധി നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകിയും മണ്ണിടിച്ചിലും കാർഷിയ വിളകൾ വെള്ളത്തിൽ മുങ്ങിയും പേമാരി നാശം വിതച്ചു.
മലയോര മേഖലയായ തലയാട് പ്രദേശത്ത് ചീടിക്കുഴി ഭാഗങ്ങളിൽ ഇന്നലെ പെയ്ത ശക്തമായ കാറ്റിലും മഴയിലും പേരിമലയിലേക്ക് നിർമിച്ചു കൊണ്ടിരിക്കുന്ന പുതിയ റോഡ് പൂർണ്ണമായി ഒലിച്ചു പോയി. റോഡിന്റെ താഴ്‌വാരത്ത് ആൾ താമസമുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. എളയടത്ത് ഇഖ്ബാലിൻ്റെ വീടിനകത്ത് മണ്ണും ചളിയും കറുകയും കിണറ്റിൽ ധാരാളം മണ്ണ് വന്ന് അടയുകയും ഉപയോഗശുന്യമാവുകയും ചെയ്തു. ഇതിനോടടുത്തുള്ള വീടുകളിലും റോഡിലെ മണ്ണെത്തിയിട്ടുണ്ട്. മഴകനത്താൽ ഇനിയും മണ്ണ ഒലിച്ചുവരുമെന്ന് സ്ഥലം സന്ദർശിച്ചവർ പറഞ്ഞതോടെ പ്രദേശത്തെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു.

എന്നാൽ ചീടിക്കുഴി റോഡിൻ്റെ കലിങ്കുകൾ അടഞ്ഞതോടെ മണ്ണ് മാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് ചളിയും മണ്ണും മാറ്റൽ തുടങ്ങിയിട്ടുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പനങ്ങാട് പഞ്ചായത്ത് വൈസ പ്രസിഡണ്ട് പി.ഉസ്മാൻ ഇതിനാവശ്യമായ എല്ലാ സഹായങ്ങളും പഞ്ചായത്ത് നൽകുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകുകയും ചെയ്തു.
വാർഡ് മെമ്പർ പി.ആർ.സുരേശ് , മുൻ മെമ്പർ ലാലി രാജു എന്നിവരും സ്ഥലം സന്ദർശിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098