1470-490

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ അവലോകന സന്ദർശനം

ജില്ലയിൽ കോവിഡ് 19 പ്രതി രോധപ്രവർത്തനങ്ങളുടെ ഭാഗമായി എൻ. എച്. എം ഫണ്ടും പവർ ഗ്രിഡ് തൃശ്ശൂരിന്ടെയും, എച്. ഡി. എഫ്. സി തൃശ്ശൂരിന്ടെയും സ്പോണ്സർഷിപ്പോടും കൂടി കൊരട്ടിയിലെ സജ്ജീകരിച്ചിട്ടുള്ള കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തന അവലോകന സന്ദർശനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ. സി. മൊയ്‌ദീൻ, ചാലക്കുടി എം. എൽ. എ ശ്രീ. ബി. ഡി. ദേവസ്സി, ജില്ലാ കളക്ടർ ശ്രീ. എസ്. ഷാനവാസ്‌ ഐ. എ. എസ് എന്നിവർ നടത്തിയതിന്റെ ചിത്രങ്ങൾ.ജില്ലാ പഞ്ചായത്ത് മെമ്പർ, ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, കൊരട്ടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌, മറ്റു പഞ്ചായത്ത്‌ അധികൃതർ, ഡി. എം. ഓ തൃശൂർ, ഡി. പി. എം തൃശൂർ, ഡി. എം. ഓയിലെയും എൻ. എച്. എമ്മിന്റെയും ജില്ലാ പ്രോഗ്രാം ഓഫീസർമാർ, ചാലക്കുടി താലൂക്ക് ആശുപത്രി സൂപ്രണ്ട്, കൊരട്ടി ഗാന്ധി ഗ്രാം ആശുപത്രി സൂപ്രണ്ട്, മറ്റു ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. അടിയന്തിര സാഹചര്യങ്ങൾ കണക്കിലെടുത്തു കൊരട്ടി ഗാന്ധി ഗ്രാം ആശുപത്രി കോമ്പൗണ്ടിൽ നിർമ്മിച്ചുകൊണ്ടിരുന്ന ജില്ലാ പരിശീലന കേന്ദ്രം,പി. ഡബ്ല്യൂ. ഡി യുടെ മേൽനോട്ടത്തിൽ അടിയന്തിരമായി പൂർത്തീകരിച്ചു, 100 ബെഡോട് കൂടിയ കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി ഒരുക്കിയിരിക്കുകയാണ്.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879