1470-490

സാമ്പത്തിക സ്വാതന്ത്ര്യ സംരക്ഷണ ദിനമായി ആചരിച്ചു

കൊയിലാണ്ടി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് രാഷ്ട്രത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറ വെക്കുന്ന കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക നയത്തിനെതിരെ കോൺഗ്രസ്-എസ് സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസിനു മുമ്പിൽ പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് സി. സത്യചന്ദ്രൻ നിർവ്വഹിച്ചു. എ.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.രാമകൃഷ്ണൻ , കെ.പി.സി.സി. മെമ്പർ എസ്. രവീന്ദ്രൻ , പി.വി.സജിത്ത് , എൻ.പി.രവി , ഡി.കെ.മുകുന്ദൻ എന്നിവർ സംസാരിച്ചു.

Comments are closed.