1470-490

ഡ്രെയ്നേജിലെ മാലിന്യം നീക്കാതെ സ്ലാബിട്ട് മൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

കൊയിലാണ്ടി പൈതൃകം റോഡിലെ മാലിന്യം നീക്കാത്ത ഡ്റെയ്നേജ്

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി:. ലോക് ഡൗൺ നിയമം പാലിക്കാതെ കൊയിലാണ്ടി നഗരസഭയിലെ 32-ാം വാർഡിൽ
മാരാമുറ്റം പൈതൃക റോഡരികിലുള്ള ഡ്രെയ്നേജിലെ മാലിന്യങ്ങൾ നീക്കം ചെയ്യാതെ ജെ.സി.ബി.ഉപയോഗിച്ച് കൊയിലാണ്ടി ടൗണിൽ നിന്നും നീക്കം ചെയ്ത പഴകിയ സ്ലാബിട്ട് മൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.സംഭവത്തെ തുടർന്ന് പെലീസെത്തി പ്രവൃർത്തി നിർത്തിവെപ്പിച്ചു.നേരത്തെ ഈ റോഡിന്റെ
തെക്ക് കിഴക്ക് ഭാഗത്ത് പൈതൃക റോഡിന്റെ വികസനം എന്ന പേരിൽ അശാസ്ത്രീയമായ രീതിയിൽ നടപ്പാത പണിഞ്ഞതും വിനയായി. കൊയിലാണ്ടി നഗരത്തിലെ സാമാന്യം നല്ല വീതിയും വൃത്തിയുമുള്ള ഈ റോഡ് നഗരസഭാ അധികൃതരുടെ അനാസ്‌ഥ കാരണം വഴി നടക്കാൻ പറ്റാത്ത അവസ്ഥയിലാണിപ്പോൾ. ഇതിന് പുറമെയാണ് ഉപയോഗ സൂന്യമായ സ്ലാബിട്ട് ഡ്രെയ്നേജ് മൂടുവാനുള്ള നീക്കവും.സന്ധ്യ കഴിഞ്ഞാൽ മാസങ്ങളോളമായി ഇവിടെ തെരുവ് വിളക്കും കത്താറില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098