1470-490

താനൂർ മദ്യലഹരിയിൽ കൊല; പ്രതികളിലൊരാൾ അറസ്റ്റിൽ

പരപ്പനങ്ങാടി: മദ്യലഹരിയിൽ കൂട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാളെ താനൂർ പോലീസ് പിടികൂടി. നന്നമ്പ്ര കീരിയാട്ടിൽ രാഹുലിനെയാണ് (22) നെയാണ് കടലുണ്ടിയിൽ വെച്ച്പിടിക്കൂടിയത്. കഴിഞ്ഞ മെയ് 30 തിനാണ് കേസിനാസ്പദമായ സംഭവം. കൂട്ടുക്കാരായ നാല് പേർ സംഘം ചേർന്ന് പാലക്കുറ്റിഴി പാലത്തിനടുത്ത റെയിൽവെ പാലത്തിന് സമീപം വെച്ച് മദ്യപിക്കുകയും ഇതിനിടെയുണ്ടായ സംഘർഷത്തിൽ കത്തി കൊണ്ട്കുത്തേറ്റ് ചട്ടിക്കൽ വീട്ടിൽ ശിഹാബുദ്ധീൻ (22) കൊല്ലപ്പെട്ടിരുന്നു. കൂടെ ഉണ്ടായിരുന്ന ബി.പി.അങ്ങാടി സ്വദേശി മുഹമ്മദ് അഹ്സൻ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുമാണ്.
പ്രതിയായ രാഹുലിന്റെ പേരിൽ വിവിധ പോലീസ് സ്റ്റേഷ നുകളിലായി എട്ടു കേസുകൾ നിലവിലുണ്ട്. കൂട്ടുപ്രതിയായ ചീരൻ കടപ്പുറം അരയന്റെ പുരക്കൽ സുഫിയാനെ കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയതായി താനൂർ സി.ഐ.പി.പ്രമോദ് അറിയിച്ചു. ഇയാളെ നാളെ (ചൊവ്വ) കോടതിയിൽ ഹാജരാക്കും

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879