1470-490

വള്ളിക്കുന്ന് ബാലാതിരുത്തി നിവാസികൾക്ക് പട്ടയം നൽകണം – സി പി ഐ

വേലായുധൻ പി മൂന്നിയൂർ .

തേഞ്ഞിപ്പലം: വള്ളിക്കുന്ന് ബാലാതിരുത്തിയിലും പരിസര പ്രദേശങ്ങളിലെ നിവാസികൾക്കും അർഹമായ പട്ടയം നൽകണമെന്ന് സി പി ഐ വളളിക്കുന്ന് മണ്ഡലം കമ്മറ്റി സർക്കാറിനോടാവശ്യപ്പെട്ടു.
സി പി ഐ നേതാക്കളായ കെ പുരം സദാനന്ദൻ , കെ പി ബാലകൃഷ്ണൻ വിളിക്കുന്ന് മണ്ഡലം സെക്രട്ടറി വി വിജയൻ എന്നിവർ പ്രാദേശിക നേതാക്കളായ രമേശൻ പാറപ്പുറവെൻ എ.പി.സുധീശൻ എ കെ മുഹമ്മദ് എന്നിവരോടൊപ്പം സ്ഥലം സന്ദർശിച്ചാണ് ആവശ്യം ഉന്നയിച്ചത്. ബാലാതിരുത്തിയിലും പരിസര പ്രദേശത്തുമായി അറുപത് വർഷത്തോളമായി തെങ്ങ് കൃഷിയും മറ്റു ജോലികളിലുംമേർപ്പെട്ട് മൽസ്യ തൊഴിലാളികൾ ഉൾപ്പെടെ വീട് വെച്ച് ഇവിടെ താമസിച്ചു വരുന്നത്. പട്ടയത്തിനായ് നിരവധി തവണ ബന്ധപ്പെട്ട അധികൃതരോട് രേഖമൂലം ആവശ്യപ്പെട്ടിട്ടും ഇതുവരെ നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.
വർഷമായിങ്ങളായി വിവിധ ഡിപ്പാർട്ടുമെന്റുകൾ നിയമത്തിനും യുക്തിക്കും നിരക്കാത്തതായ കാര്യങ്ങൾ ഉന്നയിച്ച് കൊണ്ട് അധികൃതർ പട്ടയം നൽകുന്നതിൽ തടസ്സവാദം ഉന്നയിക്കുകയാണെന്നന്ന് പ്രദേശവാസികൾ സ്ഥലം സന്ദർശിച്ച സി പി ഐ നേതാക്കളോട് പറഞ്ഞു. വനം വകുപ്പ് ഉദ്ദേഗസ്ഥരുടെ ക്രൂരതകളെ കുറിച്ച് സ്റ്റേറ്റ് വൈൽഡ് ലൈഫ് മെസർ കൂടിയായ കെ പുരം സദാനന്ദനെ തദ്ദേശ വാസികൾ ബോധ്യപെടുത്തി.
വിഷയങ്ങൾ ഗൗരവമുളളതാണന്ന് മനസ്സിലാക്കി അടുത്ത വൈൽഡ് ലൈഫ് ബോർഡ് മീറ്റിങ്ങിൽ ഈ വിഷയം അജണ്ടയായി ചർച്ച ചെയ്യാൻ നിർദേശം നൽകുമെന്നും കെ.പുരം പ്രദേശവാസികൾക്ക് ഉറപ്പ് നൽകി സി ആർ സെഡ് – നിയമങ്ങളും വനം വന്യജീവി കമ്യൂണിറ്റി റിസർവ്വ് നിയമങ്ങളും വരുന്നതിന് ദശകങ്ങൾക്ക് മുമ്പെ തന്നെ ഇവിടെ പരമ്പരാഗതമായ തൊഴിൽ ചെയ്തും സർക്കാർ തെങ്ങ് കൃഷിക്ക് നൽകിയ ഭൂമിയിൽ വീടുവെച്ച് താമസിച്ചിരുന്നതാണന്നും നേതാക്കൾക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ പട്ടയ പ്രശ്നം പരിഹരിക്കാൻ അടിയത്തിര നടപടിയെടുക്കാൻ മന്ത്രിതലഇട പെടലുകൾ നടത്തി പരിഹാരം കാണുമെന്ന് സി പി ഐ നേതാക്കൾ വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996