1470-490

കോവിഡ് സമൂഹ വ്യാപനം ഇല്ലാതിരിക്കാൻ ജാഗ്രത വേണം

കോവിഡ് സമൂഹ വ്യാപനം ഇല്ലാതിരിക്കാൻ ജാഗ്രത വേണം:മന്ത്രി എ.സി. മൊയ്തീൻ

കോവിഡ് 19 സമൂഹവ്യാപനം ഉണ്ടാകാതെയിരിക്കാൻ നല്ല ജാഗ്രത പുലർത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ഇതുവരെ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.കൂടുതൽ പോസിറ്റീവ് കേസുകളും രോഗലക്ഷണം ഉള്ളവരും ഉണ്ടാവുമ്പോൾ ഗവ. മെഡിക്കൽ കോളജിനും ജില്ലാ ആശുപത്രിക്കും പുറമെ ചാലക്കുടി താലൂക്ക് ആശുപത്രിയിലും കൊരട്ടിയിലെ പഴയ ലെപ്രസി ആശുപത്രിയിലും കോവിഡ് ചികിത്സയ്ക്ക് സൗകര്യം ഏർപ്പെടുത്തും. വാർഡ്തല സമിതികളുടെ ഭാഗമായി കൂടുതൽ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകും. ആശുപത്രികളിലെ തിരക്കൊഴുക്കാൻ പ്രത്യേക സുരക്ഷാജീവനക്കാരെ നിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.ക്വാറൻൈറനിൽ കഴിയുന്നവരുടെ മാലിന്യം സംസ്‌കരിക്കാൻ ഇമേജിനെ ആശ്രയിക്കും. ഭക്ഷ്യമാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കും. നിലവിൽ 12,216 പേർ ഹോം ക്വാറൻൈറനിലും എട്ട് പേർ ആശുപത്രിയിലും ഉണ്ട്. തിങ്കളാഴ്ച എട്ട് പേരെ ഡിസ്ചാർജ് ചെയ്തു.പതിനായിരത്തോളം അതിഥി തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങി. ഇനിയും അയ്യായിരത്തിലേറെ പേർ അടുത്ത ദിവങ്ങളിൽ മടങ്ങും. പിന്നെയും 16,000 ഓളം പേർ ഇവിടെയുണ്ടാവും. അവരിൽ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും മടക്കിയയക്കും.മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വ്യക്തികളും റെസിഡെൻഷ്യൽ അസോസിയേഷനും നന്നായി ശുചീകരണ പ്രവർത്തനം നടത്തി. സ്‌കൂളുകളും സർക്കാർ ഓഫീസുകളും ശുചീകരിച്ചു. ചെറിയ നീർച്ചാലുകളിൽ ഉൾപ്പെടെ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കി. 125 കിലോ മീറ്ററോളം ഗ്രാമങ്ങളിലെ നീർച്ചാലുകൾ ശുചീകരിച്ചു. 94 കിലോ മീറ്ററോളം ദൂരം റോഡ് കനാലുകൾ ശുചീകരിച്ചതായും മന്ത്രി അറിയിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ, കോർറേഷൻ മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253