1470-490

പുഴയില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനെതിരെ കേസെടുത്തു

പരപ്പനങ്ങാടി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് പുഴയില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ഫളാഗ് ഓഫ് ചെയ്തതിന് പരപ്പനങ്ങാടി പോലീസ് കേസ്സെടുത്തു. നഗരസഭാ ചെയര്‍പേഴ്‌സൺ വി.വി ജമീലടീച്ചര്‍, വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ, മുനിസിപ്പില്‍ സെക്രട്ടറി, കൗണ്‍സിലര്‍മാര്‍, മറ്റു കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേരള എപിഡമിക് ഓര്‍ഡിനന്‍സ് ആക്ട് പ്രകാരം കേസ്സെടുത്തത്. കോവിഡ് 19 നെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച സാമൂഹിക അകലം പാലിക്കാതെയും, മാസക്ക് ധരിക്കാതെയും ആള്‍ക്കൂട്ടമായി നിന്ന് ചടങ്ങ് നടത്തിയതിനാണ് കേസ്. പ്രളയത്തെ തുടർന്ന് പാലത്തിങ്ങല്‍, ന്യൂക്കട്ട് കനാലിൽ അടിഞ്ഞുകൂടിയ മൺകൂനകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന നിരന്തരമായ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ നഗരസഭയിൽ ലേല നടപടികൾ നടന്നിരുന്നു. എന്നാൽ ലേലം വിളിക്കാനാളില്ലാത്തതിനെ തുടര്‍ന്ന് നഗരസഭ തന്നെ ഇവ മറ്റൊരിടത്തേക്ക് നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മെയ് ഇരുപത്തിയേഴിന് നഗരസഭാ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത ചടങ്ങിൽ ചെയര്‍പേഴ്‌സണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച്ഫ്‌ളാഗ് ഓഫ് ചെയ്ത സംഭവം “വെഞ്ചാലി ന്യൂസ്” നൽകിയ വാർത്തയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098