1470-490

പാനലിലെ പട്ടികജാതിക്കാരനെ കാലിക്കറ്റ് വിസിയായി നിയമിക്കണം

പാനലിലെ പട്ടികജാതിക്കാരനെ കാലിക്കറ്റ് വിസിയായി നിയമിക്കണം – എ ഐ സി എസ് എസ് ഒ

തേഞ്ഞിപ്പലം : പാനലിലെ പട്ടികജാതിക്കാരനെ അത് വിസിയായി നിയമിക്കണം – എ ഐ സി എസ് എസ് ഒ .
വി സി പാനലിലെ പട്ടികജാതിക്കാര നെ കാലിക്കറ്റ് വൈസ് ചാൻസല റായി നിയമിക്കണമെന്ന് ആൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എ സി / എസ് ടി ഓർഗനൈസേഷൻ ഗവർണക്ക് നൽകിയ കത്തിലൂടെ ആവശ്യപ്പെട്ടത് . കാലിക്കറ്റ് യുണി വേഴ്സിറ്റി വി സി പാനലിലെ തിളക്കമാർന്ന സേവന ചരിത്രത്തിനുടമയും സയൻ്റിസ്റ്റും പട്ടികജാതിക്കാരനും കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം മേധാവിയുമായ ഡോ. സി എ ജയപ്രകാശിനെ നിയമിക്കണമെ ന്നാണ് ചാൻസലർ കൂടിയായ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനോട് ആവശ്യപ്പെട്ടത്. കേരളചരിത്രത്തിൽ ഒരാളെ പോലും ഇതുവരെ പട്ടിക വിഭാഗത്തിൽ നിന്ന് വൈസ് ചാൻസലറായി നിയമിച്ചിട്ടില്ല. യോഗ്യതയുള്ളവർ ഈ വിഭാഗത്തിൽ നിന്ന് ഉണ്ടായിട്ടു പോലും ഈ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ല .
സ്വാതന്ത്ര്യത്തിൻ്റെഏഴ്പതിറ്റാണ്ടുകൾ
കഴിഞ്ഞിട്ടും പട്ടികജാതിവർഗ്ഗ ക്കാർക്ക് ഉദ്യോഗ ലേഖലകളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. എന്നാൽ ഈ പ്രത്യേക അവസ്ഥയിൽ സമൂഹത്തിലെ സമത്വവ്വം സാമൂഹ്യ നീതിയും കണക്കിലെടുത്ത് വിസി പാനലിലെ ഉന്നത യോഗ്യതയുള്ള ഡോ: സിഎ ജയപ്രകാശിനെ കാലിക്കറ്റ് വിസിയായ് നിയമിക്കണ മെന്നാണ്.ഗവർണ്ണർക്ക് നൽകിയ കത്തിലൂടെ എ ഐ സി എസ് എസ് വ്യക്തമാക്കിയത് .

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996