1470-490

നന്മണ്ട ബാങ്ക് ജനറൽ മാനേജർ ഇ.കെ രാജീവൻ പടിയിറങ്ങി

-ഇ.കെ രാജീവൻ


നന്മണ്ട: നാല്പത് വർഷത്തെ മികച്ച സേവനത്തിന് ശേഷം നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് ഇ.കെ രാജീവൻ പടിയിറങ്ങി.
പ്രാഥമിക സഹകരണ സംഘം എന്ന നിലയിൽ നിന്ന് ഏറ്റവും ഉയർന്ന ഗ്രേഡായ ക്ലാസ് – 1 സൂപ്പർ ഗ്രേഡ് പദവിയിൽ ബാങ്കിനെ എത്തിച്ചതിൽ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ആറ് ശാഖകൾ, എ.ടി.എം, ഞായറാഴ്ച ബാങ്ക് തുടങ്ങിയവ നടപ്പാക്കിയതിൽ രാജീവൻ്റെ സംഭാവനകൾ ഏറെയാണ്. പല തവണയായി ബാങ്കിൻ്റെ സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ പണി പൂർത്തിയായി വരുന്ന ബാങ്ക് മാളിൻ്റെയും ഷോപ്പിംഗ് സെൻ്ററിൻ്റെയും പിന്നിലും രാജീവൻ്റെ ശ്രമങ്ങൾ ഏറെയാണെന്ന് ഭരണസമിതി സാക്ഷ്യപ്പെടുത്തുന്നു. അഞ്ച് വർഷക്കാലമായി സഹകരണ ബാങ്ക് ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ടിൻ്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ് രാജീവൻ

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996