1470-490

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ അക്രമിക്കാൻ ശ്രമം

വീട്ടിൽ അതിക്രമിച്ച് കയറി മാരകായുധവുമായി യുവതിയെ അക്രമിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി ജീബ്രു എന്ന ജിബീറുൽ ഹഖിനെ (23)യാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ്  സ്വദേശിനിയായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി മാരകായുധം കൊണ്ടു ആക്രമിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി     സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ  ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.  കഴിഞ്ഞ ഒരു വർഷത്തോളമായി ജോലി നോക്കുന്ന വീടിന്റെ ഔട്ട്‌ ഹൗസിൽ താമസിച്ചിരുന്ന ജിബീറുൽ ഹഖ്  വീടിന്റെ  ബാൽക്കണി വഴി അകത്തു കടന്ന്   വീടിനകത്തു ഉറങ്ങി കിടന്ന  യുവതിയുടെ കഴുത്തിൽ കത്തി വെച്ച്    കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഊരി തരാൻ ആവശ്യപ്പെടുകയായിരുന്നു. ആക്രമിയെ തിരിച്ചറിഞ്ഞ യുവതി സംയമനത്തോടെ പ്രതിയെ നേരിട്ട്   കത്തി തട്ടി തെറിപ്പിക്കുകയും  ബഹളം വെച്ച് വീട്ടുകാരെ ഉണർത്തുകയും ചെയ്തു.യുവതിയുടെ ബഹളം   കേട്ട്  വീട്ടുകാർ എത്തുമ്പോഴേക്കും പ്രതി  രക്ഷപ്പെടുകയായിരുന്നു. കത്തി തട്ടി മാറ്റുന്നതിനിടയിൽ  യുവതിക്ക്  പരിക്കേറ്റിരുന്നു.   പോലീസ് തന്ത്രപ്പൂർവം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സബ്ബ് ഇൻസ്പെക്ടർമാരായ  ഇ.ബാബു, ആന്റണി ക്രോമ്സൺ, എഫ്. ജോയ്. എ.എസ്. ഐ. ഗോകുലൻ, സിപിഒമാരായ സന്ദീപ്, സജയ്, വൈശാഖ് എന്നിവരും പ്രതിയെ പിടികൂടി സംഘത്തിലുണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879