1470-490

ക്യഷി ജീവനം പദ്ധതി തുടങ്ങി

തലശേരി: സംസ്ഥാന സർക്കാറിൻ്റെ സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി കതിരൂർ സർവീ സ് സഹകരണ ബേങ്കിൻ്റെ നേതൃത്വത്തിൽ ക്യഷി ജീവനം എന്ന പേരിൽ വിവിധ കാർഷിക വിളകൾ കൃഷി ചെയ്ത് തുടങ്ങി. പുല്യോട് സി.എച്ച്. നഗറിൽ ബേങ്കിൻ്റെ അമ്പത് സെൻ്റ് സ്ഥലത്ത് വാഴ, മഞ്ഞൾ, ഇഞ്ചി, ചേന, ചേമ്പ് എന്നിവ കൃഷി ചെയ്തതുടങ്ങി ഇതിൻ്റെ ഉൽഘാടനം വാഴകന്ന് നട്ട് കൊണ്ട് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.അനൂപ് നിർവ്വഹിച്ചു. ബേങ്ക് പ്രസിഡൻ്റശ്രീജിത്ത് ചോയൻ, അധ്യക്ഷത വഹിച്ചു. ബേങ്ക് ഡയറക്ടർ എ.വേണു, സിക്രട്ടറി ,എം മോഹനൻ, പ്രസ് ഫോറം ലൈബ്രറി സിക്രട്ടറി എൻ.പ്രശാന്ത്, സംസാരിച്ചു.പുത്തലത് സുരേഷ് ബാബു സ്വാഗതവും ബേങ്ക് അസി.സിക്രട്ടറി കെ – അശോകൻ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879