1470-490

60 ലിറ്റർ വാഷ് കണ്ടെടുത്ത് കേസ്സാക്കി.

ചേളന്നൂർ എക്സൈസ് റെയിഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ കെ. പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിൽ കാക്കൂർ പഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ നടത്തിയപരിശോധനയിൽ നടുവല്ലൂർ ദേശത്ത് പുക്കുന്നു മലയിൽ മാത്തോട്ടം ക്ഷേത്രത്തിനടുത്തു നിന്ന് കൈതയിലേക്കുള്ള ആൾ സഞ്ചാരമില്ലാത്ത ഇടവഴിയിൽ വെച്ച് ചാരായംവാറ്റുന്നതിനു വേണ്ടി തയ്യാറാക്കി സൂക്ഷിച്ച 60 ലിറ്റർ വാഷ് കണ്ടെടുത്ത് കേസ്സാക്കി. ചേളന്നൂർ റെയിഞ്ചിൻ്റെ പല ഭാഗങ്ങളിലും വ്യാജ വാറ്റുകൾ വർദ്ധിച്ചതിനാൽ കർശന പരിശോധനയാണ് എക്സൈസ് നടത്തുന്നത്, പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.പി.രാജേഷ്, അർജുൻവൈശാഖ് എസ്.ബി, നൗഫൽ.ടി, ഡ്രൈവർ അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു വരും ദിവസങ്ങളിലും വ്യാജവാറ്റുകൾക്കെതിരെ കർശന പരിശോധന നടത്തുമെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253