1470-490

വിവാഹത്തിലും മാതൃകയായി വോളി കേരള ടീം മുൻ ക്യാപ്റ്റൻ

കേരള വോളിബോൾ ടീം മുൻ ക്യാപ്പ്റ്റനും ,കെ എസ് ഇ ബി ജീവനക്കാരിയുമായ ഫാത്തിമ റുക്സാന വിവാഹത്തിന് കരുതി വെച്ച തുക ജീവകാരുണ്യ പ്രവർത്തനത്തിന് കൈമാറുന്നു

നരിക്കുനി: കേരള വോളിബോൾ ടീം മുൻ ക്യാപ്റ്റനും ,കെഎസ്ഇബി പ്ലെയറുമായ ഫാത്തിമ റുക്സാന വിവാഹിതയായി. Covid-19 മാനദണ്ഡങ്ങൾക്ക് വിധേയമായി വളരെ ലളിതമായ ചടങ്ങുകളോടു കൂടിയാണ് വിവാഹം നടന്നത്. ദമ്പതികൾ അവരുടെ വിവാഹ ചിലവിലേക്ക് നീക്കിവെച്ച തുകയുടെ ഒരു വിഹിതം കെയർ കണ്ടോത്ത് പാറ (കൗൺസിൽ ഫോർ അവയർനെസ് റിലീഫ് ആൻഡ് എഡ്യൂക്കേഷൻ)യുടെ ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്ക് നൽകിക്കൊണ്ട് മാതൃകയായി. വരൻ ഷഹീർ ഇഹ്സാനും, ഫാത്തിമ റുക്സാനയും തുക കെയർ ഭാരവാഹി നിജാസിന് കൈമാറി.നീണ്ട പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയ വോളിബോൾ കിരീടം കേരളത്തിൻറെ കൈകളിൽ എത്തിച്ച ടീമിൻറെ അമരസ്ഥാനത്ത് ഫാത്തിമ റുക്സാന ആയിരുന്നു. കേരള സർക്കാരിൻ്റെ സ്പോർട്സ് ക്വാട്ടയിൽ കൂടി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരിയാണ് ഫാത്തിമ റുക്സാന ,

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879